ADVERTISEMENT
ഉദയംപേരൂർ ∙ ഇറങ്ങുന്നതിന് മുൻപ് സ്വകാര്യ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് താഴെ വീണ സ്കൂൾ വിദ്യാർഥിനിക്ക് പരുക്ക്. എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ 9–ാം ക്ലാസ് വിദ്യാർഥിനി അഞ്ജു മോൾ റെജിയാണ് ബസിൽ നിന്ന്  വീണത്. കാലിനു പരുക്കേറ്റ ‌‌കുട്ടിയെ വൈക്കം ഗവ. ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.50നു നടക്കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണു സംഭവം. വൈക്കം – വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസിൽ നിന്നാണ് കുട്ടി വീണത്. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. 2 മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ബസുകാരുടെ അശ്രദ്ധ മൂലമുള്ള അപകടത്തിൽ കുട്ടികൾക്ക് പരുക്കേൽക്കുന്നത് എന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT