ക്രോസ് ബാറുകൾ ലോറി ഇടിപ്പിച്ചു തകർത്തു
Mail This Article
×
ആലുവ∙ ബൈപാസ് മേൽപാലത്തിന്റെ അടിയിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതു തടയാൻ നഗരസഭ സ്ഥാപിച്ച ക്രോസ് ബാറുകൾ ലോറി ഇടിപ്പിച്ചു തകർത്തതായി പരാതി. തെക്കുവശത്തെ പേ ആൻഡ് പാർക്കിൽ വലിയ വാഹനങ്ങൾക്കും ചരക്കു ലോറികൾക്കും പ്രവേശനം നിരോധിച്ച് 8 മാസം മുൻപു നഗരസഭ സ്ഥാപിച്ച ക്രോസ് ബാറുകളാണ് തകർത്തത്. മാർക്കറ്റിൽ എത്തുന്ന ഇതര സംസ്ഥാന ലോറികളും കണ്ടെയ്നർ ലോറികളും മീൻ വണ്ടികളും അകത്തു കയറ്റി ഇടാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം.
നഗരസഭാ സെക്രട്ടറി ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകി. ക്രോസ് ബാറുകൾ തകർക്കുകയും പൈപ്പുകൾ ഊരിമാറ്റുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. സർവീസ് റോഡ് കയ്യേറി കച്ചവടം നടത്തുന്നവർക്കും മാലിന്യം വലിച്ചെറിയുന്നവർക്കും എതിരെ കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.