അനധികൃത വാഹന പാർക്കിങ്: പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം ഗതാഗതക്കുരുക്ക്
Mail This Article
×
ആലുവ∙ ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം അനധികൃത വാഹന പാർക്കിങ് മൂലം രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇടറോഡുകളിലേക്കും വീടുകളിലേക്കും ജനങ്ങൾക്കു കടക്കാനാവാത്ത സ്ഥിതിയാണ് പലപ്പോഴും. മുട്ടം എസ്‌സിഎംഎസ് കോളജ് മുതൽ ആലുവ വരെ അനധികൃത പാർക്കിങ് നീളുന്ന സന്ദർഭങ്ങളുമുണ്ട്
റിട്ടേൺ ലോഡിനു കാത്തുകിടക്കുന്ന ഇതര സംസ്ഥാന ലോറികളും കാറുകളും ഇരുചക്രവാഹനങ്ങളും റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണു കുരുക്കിനു കാരണമാകുന്നത്. ഇതുമൂലം അപകടങ്ങളും ഉണ്ടാകാറുണ്ട്. ദേശീയപാതയുടെ അരികിലെ വീടുകളിലേക്കുള്ള വഴിയടച്ചു വാഹനങ്ങൾ ഇട്ടിട്ടു പോകുന്നതാണ് അവരെ ചുറ്റിക്കുന്നത്. മോട്ടർവാഹന വകുപ്പും പൊലീസും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാണു നാട്ടുകാരുടെ പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.