ADVERTISEMENT

അരൂർ∙ കുത്തിയതോട് പൊലീസ് സ്റ്റേഷനു സമീപമുള്ള മൊബൈൽ കടയിൽ കഴിഞ്ഞ രാത്രി മോഷണം. വിലകൂടിയ സ്മാർട് ഫോൺ അടക്കം 1 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി. പാട്ടുകുളങ്ങര സ്വദേശി നിഷാദിന്റെ ഉടമസ്ഥതയിലുള്ള എസ്‍എൻ മൊബൈൽസ് എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച. പുലർച്ചെ 2.10നായിരുന്നു മോഷണമെന്നു ദൃശ്യത്തിൽ തെളിഞ്ഞിട്ടുണ്ട്, ഹെൽമറ്റ് ധരിച്ച യുവാവ് കടയുടെ പൂട്ട് തകർത്താണ് അകത്ത് കയറിയത്.

8 സ്മാർട് ഫോൺ, 8 കീ പാഡ് ഫോൺ, ബ്ലൂടൂത്ത്, ഹെഡ് സെറ്റ്, പവർ ബാങ്ക് എന്നിവയാണ് നഷ്ടപ്പെട്ടത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കുത്തിയതോട് പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT