കലന്ദിക നൃത്തോത്സവം സമാപിച്ചു

Mail This Article
×
കൊച്ചി∙ കലന്ദിക ദേശീയ നൃത്തോത്സവത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസത്തെ ശിൽപശാലയിൽ 'കൊറിയോഗ്രഫി ടെക്‌നിക്‌സ്' എന്ന വിഷയത്തിൽ ചെന്നൈയിലെ ശ്രീദേവി നൃത്താലയ സ്ഥാപക ഷീല ഉണ്ണിക്കൃഷ്ണൻ ക്ലാസെടുത്തു. തുടർന്നു വൈകിട്ട് രാജശ്രീ വാരിയരുടെ ഭരതനാട്യം കച്ചേരിയും വൈഭവ് അരേക്കറും സാംഖ്യ ഡാൻസ് കമ്പനിയും ചേർന്നൊരുക്കിയ ഭരതനാട്യം 'ശിവ'യും അരങ്ങേറി. കൊച്ചി കോർപറേഷന്റെ സംരംഭമായ ആർട്ട് സ്‌പേസ് കൊച്ചിയുടെ പിന്തുണയോടെ കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുമായി സഹകരിച്ച് കലന്ദിക കൾചറൽ സൊസൈറ്റിയാണ് നൃത്തോത്സവം സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.