ADVERTISEMENT

കോതമംഗലം∙ വിശുദ്ധ മാർത്തോമാ ചെറിയപള്ളിയുടെ കീഴിലുള്ള എംബിറ്റ്‌സ് എൻജിനീയറിങ് ആൻഡ് പോളിടെക്‌നിക് കോളജുകളുടെ 14 മത് വാർഷികം 'എംബിറ്റ്‌സ് ദിനം' ആചരിച്ചു. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് വാർഷികം ഉത്‌ഘാടനം ചെയ്തു.  മാർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പറത്തുവയലിൽ അധ്യക്ഷത വഹിച്ചു. എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾ കോതമംഗലം താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച വെബ്‌സൈറ്റിന്റെ ഉത്‌ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം മേഖല മെത്രപൊലീത്ത എച്ച്.ജി. മോർ. യൂലിയോസ്‌ ഏലിയാസ് മുഖ്യപ്രഭാഷണം നൽകി. പ്രശസ്ത സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായിരുന്നു.

കോളജിലെ പൂർവ വിദ്യാർഥിയായിരുന്ന എൽസ്റ്റൻ അബ്രഹാമിന്റെ സ്മരണാർത്ഥം സഹപാഠികൾ നിർമ്മിച്ച കോളജിലെ ഫ്രണ്ട്സ് കോർണർ സമർപ്പണവും ചടങ്ങിൽ നടന്നു. എംബിറ്റ്‌സ് ദിനത്തോട് അനുബന്ധിച്ച് പാഠ്യ പഠ്യേതര രംഗത്ത് മികവ് പുലർത്തിയ അധ്യാപകരെയും വിദ്യാർഥികളെയും അനുമോദിച്ചു. നാഗ്പൂരിൽ നടന്ന എൻഎസ്എസ് നാഷണൽ ക്യാമ്പിൽ കേരളത്തിന്റെ കന്റിജെന്റ് ലീഡർ ആയിരുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ബേസിൽ എൽദോസ്, ജിംസൺ വർഗീസ്  എന്നീ അധ്യാപകർക്കും വയനാട് നടന്ന എൻഎസ്എസ് നാഷണൽ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാർഥിനി റിയ ജോസഫ്, താലൂക്ക് ആശുപത്രിക്ക് വേണ്ടി വെബ്സൈറ്റ് നിർമ്മിച്ച ആരോൺ പീറ്റർ ബിജു, പൈറോളിസിസ് എന്ന പ്രവർത്തനത്തിലൂടെ പ്ലാസ്റ്റിക്ക് നിന്നും ക്രൂഡ് ഓയിൽ നിർമ്മിക്കുന്നതിന് പേറ്റന്റ് ലഭിച്ച എബിൻ കെ എസ് എന്നിവർക്ക് അനുമോദനം നൽകി. കൂടാതെ പാഠ്യ രംഗത്ത് മികവ് പുലർത്തിയ  വിദ്യാർത്ഥികളേയും അനുമോദിച്ചു.

കോളജിൽ 10 വർഷം പൂർത്തീകരിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു

കോളജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ചുണ്ടാട്ട് കോളജ് വാർഷിക റിപ്പോർട്ടും ഡോ പി സോജൻ ലാൽ എൻജിനീയറിങ് കോളജിൻ്റെയും പ്രൊഫ. പോൾസൺ പീറ്റർ പോളിടെക്നിക്ക് കോളജിൻ്റെയും അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു. കോളജ് ട്രഷറർ സി കെ ബാബു ചെറുപുറം, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യൂസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, പിടിഎ വൈസ് പ്രസിഡൻ്റ് പി പി സലീം, കോളേജ് യൂണിയൻ ചെയർമാൻ ലിവിൻ സെബി, എന്നിവർ സംസാരിച്ചു.കോളജ് ചെയർമാൻ പി വി പൗലോസ് പഴുക്കാളിൽ സ്വാഗതവും, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രഫ. ജോണി ജോസഫ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT