ADVERTISEMENT

കൊച്ചി∙ കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ചു സിറ്റി ട്രാഫിക് പൊലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തി. വാഹനങ്ങൾ നഗരത്തിലേക്കു പ്രവേശിപ്പിക്കാതെ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി കലൂരിലെത്താനാണു പൊലീസിന്റെ നിർദേശം.   

പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നു കളി കാണാനെത്തുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ ഗതാഗത തടസ്സമില്ലാത്ത രീതിയിൽ പാർക്ക് ചെയ്തു സ്റ്റേഡിയത്തിലേക്കെത്തണം. പെരുമ്പാവൂർ, പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ ആലുവ മെട്രോ സ്റ്റേഷന്റെ പാർക്കിങ്ങിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, ആലപ്പുഴ  മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ തൃപ്പൂണിത്തുറ, പേട്ട, വൈറ്റില മെട്രോ സ്റ്റേഷനുകളുടെ പാർക്കിങ്ങിൽ നിർത്തിയിടണം. 

വൈകിട്ട് 5ന് ശേഷം എറണാകുളം ഭാഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ കലൂർ ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്തു നിന്നു കൊച്ചി നഗരത്തിലേക്കുള്ള വാഹനങ്ങൾ വൈറ്റില ജംക്‌ഷൻ, എസ്എ റോഡ് വഴി യാത്ര ചെയ്യണം.

മെട്രോ അധിക സർവീസ് നടത്തും
കൊച്ചി ∙ ഇന്നു ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം നടക്കുന്നതിനാൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നു കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംക്‌ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് 11.30ന് ആയിരിക്കും. കൊച്ചിയിൽ ഐഎസ്എൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സർവീസുണ്ട്.

മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്കു മത്സരശേഷം തിരികെയുള്ള യാത്രയ്ക്കായി ടിക്കറ്റ് ആദ്യമേ വാങ്ങാം. തൃശൂർ, മലപ്പുറം ഭാഗത്തുനിന്നു വാഹനങ്ങളിൽ വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പേ ആൻഡ് പാർക്ക് സ്ഥലത്ത് വാഹനങ്ങൾ നിർത്തി, മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്കു പോകാം. 

പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപത്തെ പാർക്കിങ് സൗകര്യം പ്രയോജനപ്പെടുത്താം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തു നിന്നു റോഡ് മാർഗം വരുന്നവർക്കു വൈറ്റിലയിൽ നിന്നു മെട്രോയിൽ സ്റ്റേഡിയം പരിസരത്തെത്താം. കോട്ടയം, ഇടുക്കി മേഖലയിൽ നിന്നുള്ളവർക്ക് എസ്എൻ ജംക്‌ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽ നിന്നു മെട്രോ സേവനം ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT