കാർ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടർമാരുടെ മരണം: പുഴയ്ക്ക് സമീപത്തെ റോഡ് പിഡബ്ല്യുഡി അധികൃതർ അടച്ചു
Mail This Article
×
പറവൂർ ∙ കാർ പുഴയിലേക്കു മറിഞ്ഞു 2 യുവ ഡോക്ടർമാർ മരിച്ചതിനെത്തുടർന്നു പുഴയ്ക്ക് സമീപം റോഡ് തീരുന്നിടത്ത് പിഡബ്ല്യുഡി അധികൃതർ വഴി അടച്ചു കെട്ടി. നേരത്തെ, ഇവ സ്ഥാപിച്ചിരുന്നെങ്കിൽ ചിലപ്പോൾ ദുരന്തം ഒഴിവാകുമായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.അപകടത്തെത്തുടർന്ന് ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (എസ്എസി) രാവിലെ താൽക്കാലിക കമ്പിവേലി സ്ഥാപിച്ചിരുന്നു. വൈകിട്ടോടെ പിഡബ്ല്യുഡി അധികൃതർ എത്തി ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു. മുൻപ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ പുഴയിലേക്ക് വീണ് അപകടങ്ങളുണ്ടായപ്പോഴെല്ലാം സുരക്ഷാവേലി ഒരുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. വഴി അവസാനിക്കുന്നതിന് 50 മീറ്റർ മുന്നിലായി റോഡരികിൽ റോഡ് തീരുകയാണ് എന്നു സൂചിപ്പിക്കുന്ന ബോർഡ് ഉണ്ടെങ്കിലും ഇതു ശ്രദ്ധയിൽപ്പെടില്ലെന്നു നാട്ടുകാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.