വിവരം നൽകിയത് ബിലാലും ആരതിയും; രാസ ലഹരിയുമായി യുവാവ് പിടിയിൽ

Mail This Article
കൊച്ചി ∙ വൈറ്റില മെട്രോ സ്റ്റേഷനിൽ നിന്ന് 18.64 ഗ്രാം രാസ ലഹരിയുമായി മാവേലിക്കര തഴക്കര കരയാംവട്ടത്ത് വീട്ടിൽ സിബിൻ ബേബിയെ (31) കൊച്ചി സിറ്റി ഡാൻസാഫ്, കൊച്ചി മെട്രോ പൊലീസ് എന്നിവർ ചേർന്ന് പിടികൂടി. ശനി രാത്രി തൃപ്പൂണിത്തുറയിലെ അപ്പാർട്മെന്റിൽ നിന്ന് 22 ഗ്രാം രാസലഹരിയുമായി പിടികൂടിയ കൊല്ലം കിളികൊല്ലൂർ പ്രകൃതി നഗർ മുന്നാസ് വീട്ടിൽ ബിലാൽ മുഹമ്മദ് (34), കണ്ണൂർ മോവഞ്ചരി ചെമ്പിയോട് വീട്ടിൽ ആരതി (29) എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാത്രി 10.25 നു സിബിൻ ബേബി പിടിയിലാകുന്നത്.
ബെംഗ്ലൂരിൽ നിന്നും ലഹരിമരുന്നു കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബിലാൽ എന്നും കൊല്ലം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് ആരതിയുടെയും സിബിന്റെയും സഹായത്തോടെയാണ് ബിലാൽ വിൽപന നടത്തിയിരുന്നത് എന്നും പൊലീസ് പറഞ്ഞു.
English Summary: Major drug trafficking gang busted in Kochi: Find out the shocking details