വയോജന ദിനത്തിൽ, ചക്രാസനം തീർത്ത് ജോസ് മാവേലി

Mail This Article
×
ആലുവ∙ ലോക വയോജന ദിനത്തിൽ, വാർധക്യത്തെ തോൽപിക്കാൻ ചക്രാസനം തീർത്ത് എഴുപത്തിരണ്ടുകാരൻ ജോസ് മാവേലി. മുടങ്ങാതെ ചെയ്യുന്ന യോഗയും വ്യായാമവുമാണ് പ്രായമേറുമ്പോഴും കളിക്കളത്തിൽ തനിക്കു കരുത്തു പകരുന്നതെന്നു വെറ്ററൻ താരമായ അദ്ദേഹം പറയുന്നു.
3 തവണ ദേശീയ ചാംപ്യനായ ജോസ് മാവേലി ഈ മാസം അവസാനം ദുബായിൽ നടക്കുന്ന രാജ്യാന്തര വെറ്ററൻ മീറ്റിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ്. 2004ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ മീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗമേറിയ വെറ്ററൻ ഓട്ടക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 2006ൽ ബെംഗളൂരുവിൽ നടന്ന ഏഷ്യൻ മീറ്റിൽ 100 മീറ്ററിൽ വെള്ളിയും 2010ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മീറ്റിൽ വെങ്കലവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.