ADVERTISEMENT

ആലുവ∙ രക്തത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നതു തടയാൻ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ നാറ്റ് പരിശോധനാ സൗകര്യം ഏർപ്പെടുത്തുന്നതിനു 3 കോടി രൂപ അനുവദിക്കുമെന്നു മന്ത്രി വീണാ ജോർജ്. ആയുഷ് പദ്ധതി പ്രകാരം ആലുവ നഗരസഭയിൽ ഹോമിയോ ഡിസ്പെൻസറി അനുവദിക്കുമെന്നും അവർ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ ഒന്നര കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ജെറിയാട്രിക് വാർഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹിം, നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ, സ്ഥിരസമിതി അധ്യക്ഷൻ എം.ജെ. ജോമി, മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈനി ജോർജ്, എ.എസ്. അനിൽ കുമാർ, കെ.വി. രവീന്ദ്രൻ, പി.പി. ജയിംസ്, ഡോ. കെ.കെ. ആശ, ഡോ. സി. രോഹിണി, പി.എസ്. ശ്രീലത, ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com