ADVERTISEMENT

മൂവാറ്റുപുഴ∙ അടൂപ്പറമ്പ് ഇരട്ടക്കൊലപാതക കേസിലെ പ്രതി ഒഡീഷ സ്വദേശി ഗോപാൽ മല്ലിക്കിനെ (20) കോടതി റിമാൻഡ് ചെയ്തു. ഗോപാലിന്റെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെ തുടർന്നാണു ഇന്നലെ വൈകിട്ട് കോതമംഗലം കോടതിയിൽ ഹാജരാക്കിയത്. അടൂപ്പറമ്പിലെ തടിമില്ലിൽ അസം സ്വദേശികളായ മൊഹന്തോ, ദീപാങ്കർ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗോപാലിനെ 4 ദിവസത്തേക്കാണു കോടതി പൊലീസ് കസ്റ്റ‍ഡിയിൽ വിട്ടു നൽകിയിരുന്നത്.

ഗോപാലുമായി കൊലപാതകം നടന്ന സ്ഥലത്തും കൃത്യത്തിനു ശേഷം ഗോപാൽ ഒഡീഷയിലേക്കു രക്ഷപ്പെടാനായി ആലുവ റെയിൽവേ സ്റ്റേഷൻ വരെ സഞ്ചരിച്ച പാതയിലും പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഗോപാലിന്റെ രക്ത സാംപിളുകളും ശേഖരിച്ചു. താമസം കൂടാതെ കുറ്റപത്രം സമർപ്പിക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ പി.എം.ബൈജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com