ADVERTISEMENT

എളങ്കുന്നപ്പുഴ∙ ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിനു തടസ്സം സൃഷ് ടിക്കുന്നത് ദ്വീപ് നിവാസികളുടെ ഭരണഘടനാവകാശ ലംഘനമെന്നു ഡോ.സെബാസ്റ്റ്യൻ പോൾ . സഞ്ചാര സ്വാതന്ത്ര്യമെന്ന അവകാശം തടയുകയാണു അധികൃതർ ഇതുവഴി ചെയ്യുന്നതെന്നു  അദ്ദേഹം ചൂണ്ടിക്കാട്ടി.  ഗോശ്രീ ബസുകളുടെ നഗരപ്രവേശന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചു വൈപ്പിനിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗ്  നേതൃത്വത്തിൽ നടത്തുന്ന തുടർയോഗങ്ങളിൽ  എളങ്കുന്നപ്പുഴ ഏപെക്‌സ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ എംപി ഡോ.സെബാസ്റ്റ്യൻ പോൾ. മന്ത്രി ആന്റണി രാജു 3 മാസത്തിനകം  നഗരപ്രവേശനം സാധ്യമാക്കുമെന്നു പൊതുവേദിയിൽ നൽകിയ ഉറപ്പ് 9 മാസത്തിനു ശേഷവും പാഴ്‌വാക്കായിരിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. 18 വർഷമായി തുടരുന്ന മുറവിളി അവഗണിക്കുന്നതിനെതിരെ സമരം ശക്തമാക്കും. 

അസോസിയേഷൻ പ്രസിഡന്റ് അനിൽ പ്ലാവിയൻസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ വ്യാസൻ എടവനക്കാട്,ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ,എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്,പ്രതിപക്ഷ നേതാവ് ബിന്ദു വേണു,ഗോശ്രീ ആക് ഷൻ കൗൺസിൽ ചെയർമാൻ മജ്‌നു കോമത്ത്,ഫ്രാഗ് പ്രസിഡന്റ് വി.പി.സാബു,ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, വൈപ്പിൻ എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ,കെഎൽസിഎ വൈപ്പിൻ മേഖലാ പ്രസിഡന്റ് ബെന്നറ്റ് സേവ്യർ,കുഡുംബി സേവാസംഘം സംസ് ഥാന സെക്രട്ടറി എ.എസ്.ശ്യാംകുമാർ,വിവിധ ഏപെക്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ.കെ.രഘുരാജ്,കെ.ചന്ദ്രശേഖരൻ,പി.കെ.ഭാസി,ഡി.രാമകൃഷ്ണപിള്ള,പി.കെ.മനോജ്,എൻ.ജെ.ആന്റണി എന്നിവർ പ്രസംഗിച്ചു..  2-ാമത്തെ യോഗം 18 ന് നായരമ്പലം ഏപെക്‌സിന്റെ നേതൃത്വത്തിൽ നായരമ്പലം മാർക്കറ്റിന് സമീപം,21 ന് പള്ളിപ്പുറം ഏപെക്‌സിന്റെ നേതൃത്വത്തിൽ ചെറായി ദേവസ്വം നട,23 ന്  ഞാറയ്ക്കൽ ഏപെക്‌സിന്റെ നേതൃത്വത്തിൽ പെരുമ്പിള്ളി,25 ന് എടവനക്കാട് ഏപെക്‌സിന്റെ നേതൃത്വത്തിൽ അണിയിൽ,27ന് കുഴുപ്പിള്ളി എന്നിവിടങ്ങളിൽ മറ്റു യോഗങ്ങൾ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT