ADVERTISEMENT

വൈപ്പിൻ∙ സംസ്‌ഥാന പാതയിലെ തിരക്കേറിയ  ജംക്‌ഷനുകളിൽ  സ്‌ഥാപിച്ചിരിക്കുന്ന ബോർഡുകൾ അപകടഭീഷണി ഉയർത്തുന്നു. കാൽനടക്കാരുടെയും ഡ്രൈവർമാരുടേയും കാഴ്‌ച മറച്ചാണ് ഇവ അപകടങ്ങൾക്ക് ഇടയാക്കുന്നത്. വ്യാപകമായി പരാതി ഉയർന്നിട്ടും ബോർഡുകൾ നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല. മുൻകരുതലോ സാമാന്യ  മര്യാദയോ പാലിക്കാതെയാണ്  സംസ്ഥാന പാതയോരത്ത് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. എല്ലാ ബസ് സ്‌റ്റോപ്പുകളിലും ബോർഡുകളുടെ ബാഹുല്യമാണ്. ഇവയിൽ പലതും തിരക്കുള്ള ജംക്‌ഷനുകളോടു തൊട്ടു ചേർന്നുമാണ്. 

ഇരുവശങ്ങളിലേക്കുമുള്ള പോക്കറ്റു റോഡുകൾ തുടങ്ങുന്ന സ്‌ഥലത്തു തന്നെ കൂറ്റൻ ബോർഡുകൾ സ്‌ഥാപിക്കുന്നതോടെ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും  മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത സ്‌ഥിതിയാണ്.  ബോർഡുകൾ വേണ്ട രീതിയിൽ കെട്ടി ഉറപ്പിക്കാത്തതു മൂലം ഫുട്പാത്തിലേക്കു വീണ് യാത്രാതടസ്സമുണ്ടാക്കുന്നതും പതിവാണ്. ഇക്കാര്യത്തിൽ അധികൃതർ  അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യാത്രാ സംരക്ഷണ സമിതി ചെയർമാൻ സുപ്രി കാട്ടുപറമ്പിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com