എറണാകുളം ജില്ലയിൽ ഇന്ന് (16-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
∙കപ്പൂച്ചിൻ, സാൻജോ എൽടി, സാൻജോ എച്ച്ടി, ഫിഷ് മാർക്കറ്റ്, പ്രൈവറ്റ് സ്റ്റാൻഡ്, എവിഎം സ്റ്റുഡിയോ, ഗോൾഡൻ ടിമ്പർ, കണ്ടന്തറ, മാഹിൻകുട്ടി സോപ്പ്, മൂസ എന്നീ ട്രാൻസ്‌ഫോമർ എന്നീ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ.
പെരുമ്പാവൂർ ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു കണ്ടന്തറ റോഡിലേക്ക് വലിച്ചിരിക്കുന്ന 11കെ.വി. ലൈനുകളിലും അനുബന്ധ ഉപകരണങ്ങളിലും ഇന്നു മുതൽ വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ലൈനുകളിൽ നിന്ന് അകലം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തൈ വിതരണം
കൂത്താട്ടുകുളം∙ കൃഷിഭവനിൽ നാളെ രാവിലെ 10.30നു മാവ്, പേര, ചാമ്പ, സപ്പോട്ട, നാരകം എന്നിവയുടെ ബഡ്, ലയർ തൈകൾ 75 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
മണ്ഡല ചിറപ്പ് ഉത്സവം നാളെ മുതൽ
കൊച്ചി∙ ഇടപ്പള്ളി ബിടിഎസ് റോഡ് ചിറംപുറം ഭദ്രകാളീ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് ഉത്സവം നാളെ മുതൽ ഡിസംബർ 27വരെ നടക്കും.
ക്ലാസ് നടത്തി
പറവൂർ ∙ ‘ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തിൽ പെരുവാരം ചൈതന്യം റസിഡന്റ്സ് അസോസിയേഷൻ ക്ലാസ് നടത്തി. അമൃത ആശുപത്രിയിലെ ഡോ.ഹരീഷ്കുമാർ ക്ലാസെടുത്തു. അസോസിയേഷൻ പ്രസിഡന്റ് സി.പി.പത്മകുമാർ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി നാനി മനോജ്, വാർഡ് കൗൺസിലർ ജി.ഗിരീഷ്, പാട്രാക് മുനിസിപ്പൽ പ്രസിഡന്റ് എം.എൻ.ജി.നായർ, കെ.രമേഷ്, ഇ.എ.സുധീർകുമാർ എന്നിവർ പ്രസംഗിച്ചു.