സൗജന്യ നീന്തൽ പരിശീലനത്തിനു തുടക്കം

Mail This Article
×
ആലുവ∙ പെരിയാറിലെ ദേശം കടവിൽ നീന്തൽ വിദഗ്ധൻ സജി വാളശേരിയുടെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലനം തുടങ്ങി. 2024 മേയ് 31ന് അവസാനിക്കും. നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ ഫ്ലാഗ്ഓഫ് ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ പ്രസംഗിച്ചു. 14 വർഷം മുൻപാണു വാളശേരിൽ റിവർ സ്വിമ്മിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചത്. ഇതിനകം കുട്ടികളും മുതിർന്നവരും അടക്കം 8,000 പേർ നീന്തൽ പഠിച്ചു. ഇവരിൽ രണ്ടായിരത്തോളം പേർ പുഴ ഒറ്റയ്ക്കു നീന്തിക്കടന്നു. 3 മുതൽ 80 വരെ പ്രായം ഉള്ളവരെ ഇവിടെ നീന്തൽ പരിശീലിപ്പിക്കും. ശാരീരിക പരിമിതികൾ തടസ്സമല്ല. 94464 21279.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.