ADVERTISEMENT

ഗതാഗതം നിരോധിച്ചു: കൂത്താട്ടുകുളം∙ രാമപുരം റോഡിൽ കൂത്താട്ടുകുളം മുതൽ മംഗലത്തുതാഴം വരെ ടാറിങ് ജോലികൾ നടത്തുന്നതിനാൽ ഇന്നും നാളെയും ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അമ്പലക്കുളം– മംഗലത്തുതാഴം റോഡിലൂടെ പോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വനിതാ ഗുസ്തി ഡിസംബറിൽ 
ഫോർട്ട്കൊച്ചി ∙ കൊച്ചിൻ ഗ്രാപ്ലേഴ്സ്, സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഡിസംബറിൽ ഫോർട്ട്കൊച്ചി ബീച്ചിൽ സംസ്ഥാന വനിത ഗാട്ടാ ഗുസ്തി മത്സരങ്ങൾ നടത്തും. ഡിസംബർ 10ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 9947066613.

ആർട് ക്യാംപ്  നാളെ
കൊച്ചി∙ കലാ അധ്യാപകർക്കായി അൺ എയ്ഡഡ് സ്കൂൾ ആർട് ആൻഡ് ക്രാഫ്റ്റ് അധ്യാപക കൂട്ടായ്മയായ ടീച്ച് ആർട് കൊച്ചി സംഘടിപ്പിക്കുന്ന ആർട് ക്യാംപ് നാളെ ഇടപ്പള്ളി അൽ അമീൻ സ്കൂളിൽ നടക്കും. രാവിലെ 9നു സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം.ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്യും.  9846425482.

അപേക്ഷിക്കാം
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ താൽക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡുകളുടെ (പുരുഷന്മാർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി: 50. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 20. വെബ്: www.ssus.ac.in.

അധ്യാപക ഒഴിവ്:  മാറമ്പിള്ളി എംഇഎസ്
പെരുമ്പാവൂർ ∙ മാറമ്പിള്ളി എംഇഎസ് കോളജിൽ വൊക്കേഷനൽ കോഴ്സുകളായ ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഓട്ടമേഷൻ, ടൂറിസം അഡ്മിനിസ്ട്രേഷൻ, മൾട്ടി സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ട്രെയിനിങ് എന്നീ വകുപ്പുകളിൽ അധ്യാപക ഒഴിവ്. അവസാന തീയതി 22. വെബ്: www.mesmarampally.org.

ഒക്കൽ എസ്എൻ
പെരുമ്പാവൂർ ∙ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 20ന് 10ന്.

നുവാൽസ്
കളമശേരി ∙ നുവാൽസിൽ നിയമ വിഭാഗത്തിൽ പ്രഫസർ (ഡപ്യൂട്ടേഷൻ), അസോഷ്യേറ്റ് പ്രഫസർ (പട്ടികജാതി സംവരണം) ഒഴിവ്. അവസാന തീയതി 15. www.nuals.ac.in.

അപേക്ഷ ക്ഷണിച്ചു
ചിറ്റാറ്റുകര ∙ കർഷകർക്ക് കാർഷിക സേവനങ്ങൾ ലഭ്യമാക്കാൻ പഞ്ചായത്ത് കാർഷിക കർമ സേന രൂപീകരിക്കും. മറ്റുള്ളവർക്കു കൃഷിപ്പണികൾ ചെയ്തു കൊടുക്കാൻ തയാറായവരും കൃഷിയിൽ താൽപര്യമുള്ള 50 വയസ്സിൽ താഴെ പ്രായമുള്ളവരുമായ പഞ്ചായത്ത് നിവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത മുതലായ രേഖകളുടെ പകർപ്പുമായി 25നകം കൃഷിഭവനിലെത്തി അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകണമെന്നു കൃഷി ഓഫിസർ അറിയിച്ചു. 

ഇൻസ്ട്രക്ടർ കം കെയർടേക്കർ ഒഴിവ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിൽ ഇൻസ്ട്രക്ടർ കം കെയർടേക്കർ ഒഴിവ്. ഡിസംബർ 20നു മുൻപ് അപേക്ഷിക്കണം. recruit.cusat.ac.in . 

എൽബിഎസിൽ പ്രവേശനം
കളമശേരി ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശേരി മേഖലാ കേന്ദ്രത്തിൽ ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, ടാലി വിത്ത് ജിഎസ്ടി കോഴ്സുകളിലെ ഈവനിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in . 70253 10574.

നേത്ര പരിശോധന ക്യാംപ്
നെടുമ്പാശേരി ∙ വട്ടപ്പറമ്പ് കരിപ്പാശേരി റസിഡന്റ്സ് അസോസിയേഷൻ, ഡോ. ഡോണി ഫെർണാണ്ടസ് നേത്രാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കരിപ്പാശേരി മഠം ഹാളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താര സജീവ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ബാബു കാവാലിപ്പാടൻ അധ്യക്ഷനാകും. റജിസ്ട്രേഷന്:  8281089889.

സൗജന്യ  മെഡിക്കൽ ക്യാംപ് 
പിറവം∙മുളക്കുളം വടക്കേക്കര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 19നു 9.30 മുതൽ 1.30വരെ മുളക്കുളം പള്ളിപ്പടി ജംക്‌ഷനിലെ മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. ആരക്കുന്നം എ.പി.വർക്കി മിഷൻ ആശുപത്രി ടീം നേതൃത്വം നൽകും. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസിന്റെ അധ്യക്ഷതയിൽ നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ് ഉദ്ഘാടനം ചെയ്യും. 9387229643

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com