എറണാകുളം ജില്ലയിൽ ഇന്ന് (18-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
മെഡിക്കൽ ക്യാംപ് ഇന്ന് : കാഞ്ഞൂർ∙ ഡിവൈഎഫ്ഐ കാഞ്ഞൂർ മേഖല കമ്മിറ്റി, കനിവ് പാലിയേറ്റീവ് കെയർ യൂണിറ്റ്, ആസ്റ്റർ മെഡിസിറ്റി പീസ് വാലി , ഇടപ്പിള്ളി ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് കാഞ്ഞൂർ എസ്എൻഡിപി ഹാളിൽ ഇന്ന് രാവിലെ 9.30 മുതൽ ഒന്നു വരെ നടത്തും. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് സെക്രട്ടറി സച്ചിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. 9496669005.
അന്നദാനം - കാലടി∙ പഞ്ചായത്ത് ഗ്രൗണ്ടിലെ ശരണ കേന്ദ്രത്തിൽ വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ ഇന്നു 11.30 നു അന്നദാനം നടത്തും. മണ്ഡലക്കാലത്ത് കഴിഞ്ഞ 8 വർഷമായി ശനിയാഴ്ചകളിൽ ഇവിടെ വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് അന്നദാനം നടത്തി വരുന്നു.
വിജ്ഞാനോത്സവം
ശ്രീമൂലനഗരം∙കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് ശ്രീമൂലനഗരം-, കാഞ്ഞൂർ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിജ്ഞാനോത്സവം 25നും ശാസ്ത്ര കലാജാഥ ഡിസംബർ 17നും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരണ യോഗം നാളെ വൈകിട്ട് 4 നു ശ്രീമൂലനഗരം എ.എം.നാസറിന്റെ വസതിയിൽ നടത്തും.
അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ സിഎംഎഫ്ആർഐയിൽ സീനിയർ റിസർച് ഫെലോയുടെ ഒരു ഒഴിവിലേക്കു കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ stihubcmfrikochi@gmail.comഎന്ന ഇമെയിലിൽ 29നു മുൻപ് അയയ്ക്കണം. വിവരങ്ങൾക്ക്: www.cmfri.org.in.