ADVERTISEMENT

കൊച്ചി ∙ സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണറായി കെ.എസ്.സുദർശൻ ചുമതലയേറ്റു. ഡിസിപിയായിരുന്ന എസ്.ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറിയതോടെയാണിത്. കെ.എസ്.സുദർശനെ സ്ഥാനമൊഴിയുന്ന ഡിസിപി എസ്.ശശിധരൻ ഓഫിസിൽ സ്വീകരിച്ചു. കളമശേരി സ്‌ഫോടനക്കേസിൽ ആവശ്യമെങ്കിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നു സുദർശൻ പറഞ്ഞു. പെരുമ്പാവൂരിൽ നിയമ വിദ്യാർഥിയെ         പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, ആലപ്പുഴ ജലജ വധക്കേസ് എന്നിവയിലെ അന്വേഷണ സംഘാംഗമായിരുന്നു സുദർശൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com