എറണാകുളം ജില്ലയിൽ ഇന്ന് (20-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
വനിതാ കമ്മിഷൻ തീരദേശ ക്യാംപ് ഇന്നു മുതൽ: കൊച്ചി∙ തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന തീരദേശ ക്യാംപ് 20, 21 തീയതികളിൽ ജില്ലയിൽ നടക്കും. ഇന്നു രണ്ടിനു കോർപറേഷനിലെ മാനാശേരി കമ്യൂണിറ്റി ഹാളിൽ ‘ഗാർഹിക പീഡനത്തിൽ നിന്നു വനിതകൾക്കുള്ള സംരക്ഷണ നിയമം– 2005’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും.നാളെ രാവിലെ 8.30നു മത്സ്യത്തൊഴിലാളികളുടെ വീടുകൾ കമ്മിഷൻ സന്ദർശിക്കും. തുടർന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം രാവിലെ 11ന് ചെല്ലാനം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ചേരും.
കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ സെന്റ് തെരേസാസ് കോളജിൽ (ഓട്ടോണമസ്) ഡിപ്ലോമ ഇൻ പ്രഫഷനൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ, ജെറിയാട്രിക് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9400076438.
അധ്യാപക ഒഴിവ് : ചേരാനല്ലൂർ എച്ച്എസ്എസ്
പെരുമ്പാവൂർ ∙ ചേരാനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന്.
പുറ്റുമാനൂർ യുപി
പുത്തൻകുരിശ് ∙ പുറ്റുമാനൂർ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10.30ന്.
അപേക്ഷ ക്ഷണിച്ചു
പിറവം∙മണീട് പഞ്ചായത്തിലെ 17 അങ്കണവാടികളിൽ വർക്കർ, ഹെൽപർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 18വരെ അപേക്ഷ നൽകാം. 0485–2246349.