യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാർക്ക് പ്രശംസാപത്രം
Mail This Article
×
ആലുവ∙ സ്വകാര്യ ബസിൽ കുഴഞ്ഞുവീണ യാത്രികയുടെ ജീവൻ രക്ഷിക്കാൻ ബസ് ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റി സമയോചിതമായി പ്രവർത്തിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും മോട്ടർവാഹന വകുപ്പിന്റെ പ്രശംസാപത്രം. ആലുവ–പെരുമ്പാവൂർ റൂട്ടിലോടുന്ന ‘യാത്രാസ്’ ബസിലെ ഡ്രൈവർ വി.എ. ബിൻഷാദ്, കണ്ടക്ടർ ടി.എം. നിയാസ് എന്നിവരെ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അന്വേഷിച്ചെത്തിയാണ് ജോയിന്റ് ആർടിഒ ബി. ഷെഫീക് സർട്ടിഫിക്കറ്റുകൾ കൈമാറിയത്. വെള്ളിയാഴ്ച എംഇഎസ് ജംക്‌ഷനിൽ നിന്നു കയറിയ ജമീല (50) ആണ് ബസ് ചുണങ്ങംവേലിയിൽ എത്തിയപ്പോൾ കുഴഞ്ഞുവീണത്. ബിൻഷാദ് ഉടൻ ലൈറ്റുകൾ തെളിച്ച്, തുടർച്ചയായി ഹോണടിച്ചു തിരക്കിനിടയിലൂടെ വഴിയൊരുക്കി അതിവേഗം ബസ് അശോകപുരം കാർമൽ ആശുപത്രിയിൽ എത്തിച്ചു. സുഖം പ്രാപിച്ച ജമീലയെ ഡിസ്ചാർജ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.