അഗ്നിരക്ഷാസേനയ്ക്ക് ആധുനിക വാഹനം

Mail This Article
×
മുളന്തുരുത്തി ∙ അഗ്നിരക്ഷാസേനയ്ക്ക് അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ വാഹനം എത്തി. മുളന്തുരുത്തി ഫയർസ്റ്റേഷനിൽ പുതിയ അഗ്നിശമന വാഹനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലിനും കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാഹനം അനുവദിച്ചതെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.100 മീറ്ററോളം വെള്ളം പമ്പ് ചെയ്യുവാനുള്ള മോണിറ്റർ സംവിധാനവും 5000 ലീറ്റർ സംഭരണ ശേഷിയും പുതിയ വാഹനത്തിലുണ്ട്.
വെള്ളം തീരാൻ പോകുന്നുവെന്ന മുന്നറിയിപ്പു ലഭിച്ചാൽ ഉടൻ അടുത്ത ജലാശയത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്തെടുക്കാൻ പോർട്ടബ്ൾ പമ്പ് സംവിധാനവും ഇതിലുണ്ട്. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വിവിധയിനം ഉപകരണങ്ങൾ പുതിയ വാഹനത്തിൽ കൃത്യമായി ക്രമീകരിച്ചിരിക്കുന്നതിനാൽ സേനാംഗങ്ങൾക്ക് വേഗത്തിൽ കൈകാര്യം ചെയ്യാനും കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.