ADVERTISEMENT

സർവീസ്  പ്രൊവൈഡർ  
പെരുമ്പാവൂർ ∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരംഭിക്കുന്ന കൃഷിശ്രീ പദ്ധതിയിലേക്കു കൃഷി ജോലികൾ  ചെയ്യുന്നതിനും  മെഷിനറികൾ ഉപയോഗിക്കുന്നതിനും കർഷകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും സന്നദ്ധരായ സർവീസ് പ്രൊവൈഡർമാരുടെ  തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 

അശമന്നൂർ, ഒക്കൽ, കൂവപ്പടി, മുടക്കുഴ, രായമംഗലം, വേങ്ങൂർ എന്നീ പഞ്ചായത്തുകളിലേയും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെയും പരിധിയിൽ വരുന്നവരും  18 മുതൽ 50 വയസ്സ് വരെ  പ്രായമുള്ളവരും കാർഷിക രംഗത്ത് താൽപര്യമുള്ളവരുമായിരിക്കണം. അപേക്ഷകൾ  ലഭിക്കേണ്ട അവസാന തീയതി 25. അപേക്ഷ ഫോമിനും കൂടുതൽ  വിവരങ്ങൾക്കും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലുള്ള കൃഷി അസിസ്ന്റ് ഡയറക്ടർ ഓഫിസുമായോ കൃഷി ഭവനുകളുമായോ ബന്ധപ്പെടണം.

അധിക നിർമിതി  നികുതി:  പരിശോധന ഇന്നു മുതൽ 
ഏലൂർ ∙ നഗരസഭയിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഓരോ വീടും കെട്ടിടങ്ങളും അളന്നു തിട്ടപ്പെടുത്തി വിവരശേഖരണം നടത്തി ഉൾപ്പെടുത്തുന്ന ജോലികൾ ഇന്ന് ആരംഭിക്കും. ഇതിനായി  11 പേരെ നഗരസഭ താൽക്കാലികമായി നിയമിച്ചു. കൂട്ടിച്ചേർക്കൽ വരുത്തിയതു കാരണം സഞ്ചയ സോഫ്റ്റ്‌വെയറിനു സ്ഥിരീകരിക്കാൻ സാധിക്കാത്ത കെട്ടിടങ്ങളാണ് ആദ്യം പരിശോധിക്കുന്നത്. തുടർന്നു മറ്റു കെട്ടിടങ്ങൾ പരിശോധിക്കും.

അദാലത്തിലേക്ക്  പരാതി 30 വരെ 
കൂത്താട്ടുകുളം∙ നഗരസഭയിൽ ഡിസംബർ 26ന് രാവിലെ 10ന് നടത്തുന്ന  മൊബൈൽ അദാലത്തിലേക്ക്  30 വരെ നഗരസഭ ഓഫിസിൽ പരാതി നൽകാം. ഭൂമി സംബന്ധമായ വിഷയങ്ങൾ, അതിർത്തി നിർണയം, കയ്യേറ്റം, അനധികൃത നിർമാണം, വഴി തടസ്സപ്പെടുത്തൽ, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റൽ, കൃഷിനാശം, തെരുവുനായ ആക്രമണം, വഴിവിളക്ക്, മാലിന്യ സംസ്കരണം, കുടുംബ പ്രശ്നങ്ങൾ എന്നീ പരാതികളാണ് പരിഗണിക്കുക. 04852 252350.

റോഡ് ടാറിങ്  നാളെ തുടങ്ങും
പറവൂർ ∙ ബംഗ്ലാവുപടി – കേശവത്തുരുത്ത് – വാണിയക്കാട് റോഡ് ടാറിങ് നാളെ ആരംഭിക്കും. പൂർത്തിയാകുന്നതു വരെ ഈ വഴിയിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ചേന്ദമംഗലം ∙ വസ്തുനികുതി പുനർനിർണയവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഡിപ്ലോമ സിവിൽ എൻജിനീയറിങ്, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നു പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 23ന് 3നകം പഞ്ചായത്ത് ഓഫിസിൽ ഹാജരാകണമെന്നു സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT