ADVERTISEMENT

ആലുവ∙ സൗത്ത് വാഴക്കുളം ഹോളി ക്രസന്റ് കോളജ് ഓഫ് ആർക്കിടെക്ചർ വിദ്യാർഥികൾ നിറക്കൂട്ടുകളുമായി വീണ്ടും നഗരത്തിലെത്തി. മാതാ മാധുര്യ ജംക്‌ഷനിൽ നിന്നു സീനത്ത് ജംക്‌ഷനിലേക്കു പോകുന്ന വൺവേ ആയ പ്രിയദർശിനി റോഡിലെ ജലഅതോറിറ്റിയുടെ മുഷിഞ്ഞ മതിൽ 2 ദിവസം കൊണ്ട് അവർ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി.  നേരത്തെ ആലുവ റെയിൽവേ സ്റ്റേഷന്റെ അകവും പുറവും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ എതിർവശത്തു ഫുട്ഓവർ ബ്രിജിലേക്കുള്ള വഴിയും ഇവർ ചിത്രങ്ങൾ വരച്ചു മോടിപിടിപ്പിച്ചിരുന്നു. മുനിസിപ്പൽ പാർക്ക് നാശോന്മുഖമായി കിടന്നപ്പോൾ ചിത്രങ്ങളും ശിൽപങ്ങളും ഒരുക്കി ആകർഷകമാക്കിയതും ഹോളി ക്രസന്റിലെ വിദ്യാർഥികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com