ADVERTISEMENT

വരാപ്പുഴ ∙ ദ്വീപസമൂഹത്തിലെ യാത്രികർക്കും വിദ്യാർഥികൾക്കുമായി പ്രത്യേകം ഏർപ്പെടുത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ട് മുന്നറിയിപ്പില്ലാതെ ഒരാഴ്ചയായി സർവീസ് നിർത്തി. എറണാകുളത്തു നിന്നു വരാപ്പുഴ റൂട്ടിൽ രാവിലെയും വൈകിട്ടും സ്പെഷ്യൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടാണു മുന്നറിയിപ്പില്ലാതെ നിർത്തിയത്. മുളവുകാട്, മൂലമ്പിള്ളി, കടമക്കുടി, ചേന്നൂർ, കോതാട് തുടങ്ങിയ ദ്വീപുകളിൽ നിന്നു വിവിധ സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികളാണു പ്രധാനമായും ബോട്ടിനെ ആശ്രയിക്കുന്നത്. 

ഇതിനുപുറമെ സാധാരണക്കാരായ മറ്റു യാത്രികരും ബോട്ടിൽ യാത്ര ചെയ്യാറുണ്ട്. കാര്യമായ ലാഭം ഇല്ലെങ്കിലും വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി പ്രത്യേകം ഏർപ്പെടുത്തിയ ബോട്ട് നിർത്തിയതോടെ വിദ്യാർഥികൾ കിലോമീറ്ററോളം കറങ്ങിയാണു ഒരാഴ്ചയിലേറെയായി യാത്ര ചെയ്യുന്നത്. കോതാട്, വരാപ്പുഴ, ചേരാനല്ലൂർ തുടങ്ങിയ ഭാഗങ്ങളിലെ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളാണു ബോട്ടിൽ യാത്ര ചെയ്യുന്നത്. ബോട്ട് സർവീസ് നിർത്തിയതു സംബന്ധിച്ചു ജലഗതാഗത വകുപ്പിനു പരാതികൾ നൽകിയെങ്കിലും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com