ADVERTISEMENT

പനങ്ങാട് ∙ കുമ്പളം ഗ്രാമത്തെ ടൂറിസം ഭൂപടത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'പുഴയെ വീണ്ടെടുക്കുക ജീവിതം തിരിച്ചു പിടിക്കുക' എന്ന മുദ്രാവാക്യവുമായി കുമ്പളം പഞ്ചായത്ത്, റോട്ടറി ക്ലബ്‌ ഓഫ് കൊച്ചിൻ സൗത്ത്, തണൽ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റോട്ടറി ലീഗ് പനങ്ങാട് ജലോത്സവം സീസൺ 2 നാളെ. 30-35 പേർ തുഴയുന്ന 6 എ ഗ്രേഡ് വള്ളങ്ങളും 20-25 പേർ തുഴയുന്ന 11 ബി ഗ്രേഡ് വള്ളങ്ങളും ചേപ്പനം കായലിൽ ആവേശത്തിരകളുയർത്തി തുഴയെറിയും.

ട്രാക്ക് നറുക്കെടുപ്പ് ഇന്നലെ നടന്നു. ജലോത്സവത്തിനു തുടക്കമിട്ട് ചേപ്പനം ബണ്ട് പരിസരത്ത് നാളെ ഉച്ചയ്ക്കു 2നു നടക്കുന്ന സമ്മേളനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കുഫോസ് വൈസ് ചാൻസലർ ഡോ. ടി.എസ്.പ്രദീപ്കുമാർ ദീപം തെളിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടി.ആർ. വ‌ിജയകുമാർ വള്ളങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. കെ. ബാബു എംഎൽഎ പങ്കെടുക്കും. എസിപി പി. രാജ്കുമാർ ട്രോഫികൾ സമ്മാനിക്കും. ഉദയത്തുംവാതിൽ ക്ഷേത്ര കടവിനു സമീപത്താണ് സ്റ്റാർട്ടിങ് പോയിന്റ്. ചേപ്പനം ബണ്ട് പരിസരം ഫിനിഷിങ്. ജലോത്സവ ട്രോഫികളുമായി വിളംബര ഘോഷയാത്ര ഇന്നു വൈകിട്ട് 4ന് കുമ്പളം പഞ്ചായത്ത് ഓഫിസ് പരിസരത്തു തുടങ്ങും. ചേപ്പനം ബണ്ടിൽ സമാപിക്കും. തുടർന്ന് കായലിലെ ഒഴുകുന്ന വേദിയിൽ കലാമേള.

കവിയരങ്ങ്
പനങ്ങാട് ∙ റോട്ടറി ലീഗ് പനങ്ങാട് ജലോത്സവത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ് ഡോ. മുഞ്ഞിനാട് പത്മകുമാർ ഉദ്ഘാടനം ചെയ്തു. സത്യൻ മണ്ടോപ്പിള്ളി അധ്യക്ഷത വഹിച്ചു. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.പി. കാർമിലി, പഞ്ചായത്ത് അംഗം മിനി അജയഘോഷ് എന്നിവർ പ്രസംഗിച്ചു. അജികുമാർ നാരായണൻ, ഷാഫി മുഹമ്മദ് റാവുത്തർ, എ.എസ്. മിറാജ്, എസ്.കെ. ശെൽവകുമാർ, കെ.എസ്. ഗിരിജാവല്ലഭൻ, പി.ആർ. പുഷ്പാംഗദൻ, എ.ഇ. രാജേഷ്, സി.എൻ. സെൽവരാജ്, വി.കെ. മുരളീധരൻ, ഷാജഹാൻ, വാഹിദ, സ്വപ്ന, ബാലകൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com