ADVERTISEMENT

പറവൂർ ∙ നവകേരള സദസ്സ് നടത്താൻ പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തെ മതിൽ പൊളിച്ചു. ഇന്നലെ രാത്രി 8 മണിയോടെ തഹസിൽദാരും പൊലീസും മറ്റ് ഉദ്യോഗസ്ഥരുമെത്തി മണ്ണുമാന്തി കൊണ്ട് പൊളിക്കുകയായിരുന്നു. മതിൽ പൊളിക്കുന്ന വിവരം രഹസ്യമാക്കി വച്ചിരുന്നു. രാത്രിയായതിനാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. 7നാണ് നവകേരള സദസ്സ്.  കൗൺസിലിന്റെ അനുമതിയില്ലാതെ മതിൽ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടു നഗരസഭാധ്യക്ഷ ബീന ശശിധരൻ തഹസിൽദാർക്കു കത്തു നൽകിയിരുന്നു. മതിൽ പൊളിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഇഒ ഓഫിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. എന്നാൽ, അനേകം ജനങ്ങൾ ഒത്തുചേരുന്ന പരിപാടിയായതിനാൽ, സുരക്ഷയുടെ ഭാഗമായി കലക്ടർ ഉത്തരവിട്ടതിനാലാണു മതിൽ പൊളിച്ചു പ്രവേശനകവാടം ഒരുക്കുന്നതെന്നു സംഘാടകർ പറഞ്ഞു. പൊളിച്ച മതിൽ പരിപാടി കഴിഞ്ഞ് കെട്ടിക്കൊടുക്കുമെന്നു സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു. മതിൽ പൊളിച്ചതിനെതിരെ നടപടികൾ സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷ ബീന ശശിധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com