കൊച്ചിയിൽ നിന്ന് പുതിയ വിമാന സർവീസുകൾ; ദക്ഷിണേന്ത്യയുടെ വ്യോമയാന ഹബ് ആകുമോ?

Mail This Article
×
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ. കണ്ണൂർ, മൈസൂരു, തിരുച്ചിറപ്പിള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഈ മാസം അവസാനത്തോടെ പുതിയ സർവീസുകൾ തുടങ്ങുന്നത്. അലയൻസ് എയർ ആണ് പുതിയ സർവീസുകൾ നടത്തുന്നത്. ഇതിനായി അലയൻസ് എയറിന്റെ എടിആർ വിമാനം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിന് സിയാൽ സൗകര്യമൊരുക്കി.
ദക്ഷിണേന്ത്യയുടെ വ്യോമയാന ഹബ് ആകാനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണ് പുതിയ സർവീസുകൾ. നിലവിൽ അലയൻസ് എയർ കൊച്ചിയിൽ നിന്ന് അഗത്തി, സേലം, ബെംഗളൂരു സർവീസുകൾ നടത്തുന്നുണ്ട്. പ്രാദേശിക വിമാന സർവീസുകൾ വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ സർവീസുകൾ എത്തുന്നതെന്ന് സിയാൽ എംഡി എസ്.സുഹാസ് പറഞ്ഞു.
English Summary:
Alliance Air with Kannur, Mysuru, Tiruchirappalli and Tirupati services from Kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.