ADVERTISEMENT

ആലുവ∙ നഗരത്തിലെ നടപ്പാതകൾക്ക് ഇനി കൈവരികളുടെ സംരക്ഷണം. കാൽനടയാത്ര സുരക്ഷിതമാക്കാൻ കൊച്ചി മെട്രോ ആണ് 3 കിലോമീറ്റർ ദൂരത്തിൽ നടപ്പാതകൾ പുനരുദ്ധരിച്ച് ഒരു മീറ്റർ ഉയരമുള്ള കൈവരികൾ സ്ഥാപിക്കുന്നത്. നടപ്പാതകളിൽ വീടും വ്യാപാര സ്ഥാപനങ്ങളും വരുന്ന ഭാഗത്തു കൈവരി ഒഴിവാക്കി. പാലസ് റോഡിൽ ഇതിന്റെ പണി തുടങ്ങി. ബാങ്ക് കവല, സിവിൽ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, ബ്രിജ് റോഡ് എന്നിവിടങ്ങളിലും ഉടൻ കൈവരികൾ സ്ഥാപിക്കും. മെട്രോയുടെ കളർ പാറ്റേൺ പ്രകാരം പെയിന്റ് ചെയ്ത ശേഷം നടുവിൽ പരസ്യങ്ങളും ട്രാഫിക് നിർദേശങ്ങളും എഴുതും. ആലുവ പാലസിന്റെ മുൻഭാഗം അടക്കമുള്ള നടപ്പാതകൾ ഇപ്പോൾ വഴിയോര കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ്. അതൊഴിവാക്കാൻ പൊലീസും നഗരസഭയും ആർജവം കാണിച്ചാൽ മാത്രമേ കൊച്ചി മെട്രോ കോടികൾ മുടക്കിയതിന്റെ ഗുണം ജനങ്ങൾക്കു ലഭിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com