ADVERTISEMENT

കാലടി∙ പഞ്ചായത്ത് 41,06,52,843 രൂപ വരവും 40,06, 37,000 രൂപ ചെലവും 1,00,15,843 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. സേവന മേഖലയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. 10,80,73,500 രൂപയാണ് സേവന മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. ഭവന നിർമാണത്തിന് 3,62,00,000, കുടിവെള്ളത്തിന് 28,30,500, പൊതു ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് 41,18,500, ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിന് 19,23,000, അഗതി ക്ഷേമത്തിന് 11,92,000, ദാരിദ്ര്യ ലഘൂകരണത്തിന് 4,25,00,000, പട്ടികജാതി-പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിന് 34,68,000 രൂപ വീതം വകയിരുത്തി.  കാർഷിക മേഖലയ്ക്ക് 52.75,000 രൂപ അനുവദിച്ചു. ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് 6 കോടി രൂപയും ആയുഷ് കോംപ്ലക്സ്, അങ്കണവാടികൾ, മറ്റു കെട്ടിടങ്ങൾ‍ എന്നിവയ്ക്ക് 1,69,50,000രൂപയും വകയിരുത്തിയിട്ടുണ്ട്. തെരുവ് വിളക്കുകൾക്ക് 20 ലക്ഷം രൂപയും സംസ്ഥാന ആവിഷ്കൃത പദ്ധതിയിതര ചെലവുകൾക്ക് 10 കോടി രൂപയും അനുവദിച്ചു. വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു.

ക്ലീൻ, ഗ്രീൻ, ഹാപ്പി ബജറ്റ്!
അങ്കമാലി ∙ മൂക്കന്നൂർ പഞ്ചായത്തിന് 27.5 കോടി രൂപയുടെ ബജറ്റ്. ക്ലീൻ ഗ്രീൻ ഹാപ്പി മൂക്കന്നൂർ ലക്ഷ്യമിട്ട് ശുചിത്വത്തിനും ഉൽപാദന മേഖലയ്ക്കും പരിഗണന നൽകിയ ബജറ്റ് ‌‌വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അവതരിപ്പിച്ചു. .27,52,01,837 രൂപ വരവും 26,40,15,121 രൂപ ചെലവും 1,11,86,716 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്തിന്റെ ശുചിത്വ നിലവാരം ഉയർത്തും.പൊതുനിരത്തുകളുടെ ശുചീകരണത്തിനായി 26,50,000 രൂപയും സമ്പൂർണ ഭവനപദ്ധതിക്കായി 3,87,00,000 രൂപയും ദാരിദ്ര്യ ലഘൂകരണത്തിനായി 3,85,00,000 രൂപയും വകയിരുത്തി. വനിതാ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 13,65,000 രൂപ ഉൾപ്പെടെ ഉൽപാദന മേഖലയ്ക്കായി മൊത്തം 40,95,000 രൂപ നീക്കിവച്ചു.  റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 4,25,00,000 രൂപ വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അധ്യക്ഷത വഹിച്ചു.

വികസനം ലക്ഷ്യമിട്ട് മഞ്ഞപ്ര
മഞ്ഞപ്ര ∙ പഞ്ചായത്തിന് 26.68 കോടി രൂപയുടെ ബജറ്റ്. 26,82,09,224 രൂപ വരവും 13,16,364 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ കൃഷി, മൃഗസംരക്ഷണം, ഭവന നിർമാണം, ഷോപ്പിങ് കോംപ്ലക്സ് നിർമാണം, ശ്മശാനത്തിനു സ്ഥലം വാങ്ങൽ, ബസ് സ്റ്റാൻഡ് നവീകരണം, യുവജനങ്ങൾക്കു പിഎസ്‌സി കോച്ചിങ് ക്ലാസ്, ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണു പ്രാധാന്യം നൽകിയിട്ടുള്ളത്. വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി അവതരിപ്പിച്ചു.  സേവന മേഖലയ്ക്കായി 7,53,47,128 രൂപയും മൂലധന ചെലവുകൾക്ക് 5,44,86,932 രൂപയും ദാരിദ്ര്യ ലഘൂകരണത്തിനായി 2,30,15,628 രൂപയും വിവിധ ഭവന പദ്ധതികൾക്കായി 3,05,00,000 രൂപയും റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1,94,78,000 രൂപയും നീക്കിവച്ചു. 

വിദ്യാഭ്യാസ മേഖലയ്ക്ക് 3,97,000 രൂപയും ഉൽപാദന മേഖലയ്ക്ക് 59,50,000 രൂപയും വകയിരുത്തി. ഇതിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 23,50,000 രൂപയും മൃഗസംരക്ഷണത്തിനു 22,50,000 രൂപയും ജലസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 5,00,000 രൂപ വീതവും ചെറുകിട വ്യവസായങ്ങൾക്കായി 3,50,000 രൂപയും വകയിരുത്തിയിട്ടുണ്ട്. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി 23,00,000 രൂപയും മാലിന്യ നിർമാർജനത്തിന് 25,00,000 രൂപയും തെരുവു വിളക്കുകളുടെ നവീകരണത്തിന് 11,00,000 രൂപയും ഹോമിയോ, അലോപ്പതി, ആയുർവേദ മരുന്നുകൾക്കായി 28,00,000 രൂപയും വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അധ്യക്ഷത വഹിച്ചു.    ബജറ്റ് ചർച്ച 7 ന് രാവിലെ 11ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com