ശ്രീ ശാരദാ മഠം അധ്യക്ഷ പ്രവ്രാജിക അവ്യയ പ്രാണ മാതാജി സമാധിയായി
Mail This Article
×
കൊച്ചി∙ എറണാകുളം ശ്രീ ശാരദാ മഠം അധ്യക്ഷ പ്രവ്രാജിക അവ്യയ പ്രാണ മാതാജി (82) സമാധിയായി. സമാധി ചടങ്ങുകൾ 3ന് രവിപുരം ശാരദാ മഠത്തിൽ. തൃശൂർ വിവേകോദയം സ്കൂളിലെ അധ്യപകനായിരുന്ന കരുണാകര മേനോന്റെയും പൂർവാശ്രമത്തിൽ പറവൂർ എടയാടിൽ വീട്ടിൽ അമ്മുക്കുട്ടി അമ്മയുടെയും മകളാണ്.
തൃശൂർ വിവേകോദയം സ്കൂളിൽ വിദ്യാഭാസത്തിന് ശേഷം തൃശൂർ കേരള വർമ കോളജിൽ നിന്ന് ബിഎ ഇക്കണോമിക്സിൽ ബിരുദവും ബിഎഡും നേടി. തൃശൂർ പുറനാട്ടുകര ശ്രീ ശാരദാ മഠത്തിൽ ചേർന്ന് 1964 മുതൽ സന്യാസ ജീവിതം തുടങ്ങി. 1986 മുതൽ എറണാകുളത്ത് ശാരദാ മഠത്തിൽ പ്രവർത്തനം ആരംഭിച്ചു. 1988 ൽ അധ്യക്ഷയായി ചുമതലയേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.