പഞ്ചായത്ത് വാർഷികത്തിൽ വീടുകളുടെ താക്കോൽ കൈമാറി
Mail This Article
പാലക്കുഴ∙ പഞ്ചായത്ത് വാർഷികവും വിവിധ പദ്ധതികളും പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്തംഗം ആലിസ് ഷാജു നിർവഹിച്ചു. ലൈഫ് പദ്ധതി ഗുണഭോക്താക്കളായ 17 ഭൂരഹിതർക്ക് വാങ്ങി നൽകുന്ന ഭൂമിയുടെ സമ്മതപത്രം ചടങ്ങിൽ കൈമാറി. 1064 കുടുംബങ്ങൾക്ക് ബയോ ബിൻ നൽകുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ജിബി സാബു നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ എൻ.കെ. ഗോപി പാടശേഖര സമിതിക്ക് ടില്ലർ കൈമാറി. അങ്കണവാടികളിലേക്കുള്ള തൈകൾ ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. ജോസും പഠനോപകരണങ്ങൾ ഷിബി കുര്യാക്കോസും വിതരണം ചെയ്തു. ബഡ്സ് സ്കൂളിലേക്ക് പഠനോപകരണങ്ങൾ നൽകി. സ്ഥിരസമിതി അധ്യക്ഷ സലി ജോർജ്, പഞ്ചായത്തംഗങ്ങളായ മാണി കുഞ്ഞ്, സാലി പീതാംബരൻ, മഞ്ജു ജിനു, സിപിഎം ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ, ആഗസ്തി വർക്കി, പി.ഐ. ജോൺ, കേര സമിതി പ്രസിഡന്റ് ഷാജു ജേക്കബ്, പി.ഐ. മണിയൻ, ഇ.ടി. സ്കറിയ, രഞ്ജിഷ മാത്യു എന്നിവർ പങ്കെടുത്തു.