എറണാകുളം ജില്ലയിൽ ഇന്ന് (13-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
അദാലത്ത് ഇന്ന്
മട്ടാഞ്ചേരി∙ കൊച്ചി നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അദാലത്ത് ഇന്ന് മുതൽ 16 വരെ ഉച്ചയ്ക്ക് 2ന് നഗരസഭ മട്ടാഞ്ചേരി മേഖല ഓഫിസിൽ നടത്തും.
നേത്ര പരിശോധന ക്യാംപ്
മട്ടാഞ്ചേരി∙ പനയപ്പിള്ളി മൗലാന ആസാദ് ലൈബ്രറിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ചൈതന്യ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തി. ഡപ്യൂട്ടി മേയർ കെ.എ.അൻസിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.ജെ.ജോൺസൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.ഹബീബുല്ല, കെ.എച്ച്.ഖാലിദ്, എൻ.കെ.എം.ഷെരീഫ് , പി.കെ.നാസർ എന്നിവർ പ്രസംഗിച്ചു.
റജിസ്ട്രേഷൻ 15ന്
മരട് ∙ ശുചിമുറി മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ റജിസ്ട്രേഷൻ ക്യാംപ് 15ന് 11 ന് മരട് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും.
വിപണന മേള സംഘടിപ്പിച്ചു
ആലങ്ങാട് ∙ മാവിൻചുവട് തണൽ വെൽഫെയർ സൊസൈറ്റിയുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ വിപണനമേള സംഘടിപ്പിച്ചു. തണൽ സംഘടന ചെയർമാൻ എം.എ.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഒരുക്കിയിരുന്നു. എ.എം.സഹീർ, ഇംതിയാസ്, ആൻസ സബ്നി, ഷഹന റഫീഖ്, ഫാത്തിമാ ബീവി, സലാഹുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
മരടിൽ റജിസ്ട്രേഷൻ 15ന്
മരട് ∙ നാഷനൽ ആക്‌ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോ സിസ്റ്റം (നമസ്തേ) സ്കീമിന്റെ ഭാഗമായി നഗരസഭാ പരിധിയിൽ ശുചിമുറി മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ റജിസ്ട്രേഷൻ ക്യാംപ് 15ന് 11 ന് മരട് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ കൊണ്ടുവരണം. ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, തൊഴിൽ സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.