ADVERTISEMENT

പറവൂർ ∙ പുതിയ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന മൂത്തകുന്നം – കോട്ടപ്പുറം പാലത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ആക്ഷേപം. നിർമിച്ച തൂണുകളുടെ കമ്പികൾ പുറത്തു കാണുന്നു. കമ്പികൾ ഉപ്പുവെള്ളത്തിൽ നിൽക്കുന്നതു പാലത്തിനു ബലക്ഷയം ഉണ്ടാക്കുമെന്നാണു നാട്ടുകാരുടെ ആശങ്ക. തൂണിൽ കൃത്യമായി കോൺക്രീറ്റ് ചേർത്തിട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്.  തൂണുകളുടെ കമ്പികൾ പുറത്തു കാണുന്നതും വിരൽ കൊണ്ട് തോണ്ടുമ്പോൾ കോൺക്രീറ്റ് മിശ്രിതം ഇളകിപ്പോകുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വർഷങ്ങൾ നിലനിൽക്കേണ്ട പാലം നിർമിക്കുന്നതിൽ ക്രമക്കേട് സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും നിർമാണത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ദേശീയപാത ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. കോൺക്രീറ്റിങ്ങും മറ്റും നടക്കുന്ന രാത്രികളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകാറില്ല. നിർമാണ പിഴവുകൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി, നാഷനൽ ഹൈവേ ചീഫ് എൻജിനീയർ, മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കു നിവേദനം നൽകിയെന്നു ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ.അബ്ദുൽ കരിം, ജനറൽ സെക്രട്ടറി കെ.കെ.അബ്ദുല്ല എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com