ADVERTISEMENT

കാഞ്ഞിരമറ്റം ∙ ബെൽ അടിച്ചാൽ ശുചിമുറികൾ തനിയെ വൃത്തിയാക്കുന്ന കണ്ടുപിടിത്തവുമായി സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. വൊക്കേഷനൽ വിഭാഗം മെക്കാനിക്കൽ, ഫീൽഡ് ടെക്‌നിഷൻ എയർ കണ്ടിഷനർ കോഴ്സുകളിലെ വിദ്യാർഥികളാണു വ്യത്യസ്തമായ സാങ്കേതിക വിദ്യ  സ്കൂളിലെ ശുചിമുറികളിൽ സ്ഥാപിച്ചത്. പഠനസമയത്തെ ഇടവേളകളിൽ ബെൽ അടിക്കുമ്പോൾ യന്ത്രസഹായത്തോടെ ലോഷൻ ഉപയോഗിച്ചു ശുചിമുറികൾ വൃത്തിയാക്കുന്ന തരത്തിലുള്ള ഇലക്ട്രിക് സർക്യൂട്ടാണ് ഒരുക്കിയത്. 

പഠിക്കുന്ന കോഴ്സുകൾ ആസ്പദമാക്കി പൊതുനന്മ ലക്ഷ്യംവച്ച് പദ്ധതി തയാറാക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ നിർദേശമാണു വിദ്യാർഥികളെ പുതിയ ആശയത്തിലേക്കു നയിച്ചത്. വിദ്യാർഥികളായ ആൽബിൻ, ജിത്തു, ജിൻസ്, ശ്രീറാം, അതുൽകൃഷ്ണ, അർജുൻ എന്നിവർ ചേർന്നു അധ്യാപകരായ സി.എ. പൗലോസ്, ജെറി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണു പദ്ധതി യാഥാർഥ്യമാക്കിയത്. പൊതുശുചിമുറികൾ വൃത്തിയായി സൂക്ഷിക്കാൻ വിദ്യാർഥികളുടെ കണ്ടുപിടിത്തം ഉപകാരപ്പെടുമെന്ന് എഫ്ടിഎസി വിഭാഗം അധ്യാപകൻ നോബി വർഗീസ് പറഞ്ഞു.

ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എ.റഫീഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, സ്ഥിരസമിതി അധ്യക്ഷരായ എം.എം. ബഷീർ, ബിനു പുത്തേത്ത്മ്യാലിൽ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എൻ.പി.രാജീവ്, ടി.കെ. മോഹനൻ, ആർ.ഹരി, പ്രിൻസിപ്പൽമാരായ ജയ സി. ഏബ്രഹാം, സിമി സെറ മാത്യൂസ്, ഹെഡ്മിസ്ട്രസ് പ്രീമ പോൾ, ജോഹർ എൻ. ചാക്കോ, സജി കെ. കുഴിയേലിൽ, അശ്വതി എസ്. നായർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com