ADVERTISEMENT

കിഴക്കമ്പലം∙ കുമ്മനോട് മാന്ത്രയ്ക്ക ക്ഷേത്രത്തിനു സമീപം പെരിയാർവാലി കനാലിന്റെ ഭൂഗർഭ തുരങ്കം തകർന്ന് വെള്ളം തോട്ടിലൂടെ പാടത്തേക്ക് ഒഴുകി. ഇന്നലെ രാവിലെ 8 മുതലാണ് വെള്ളം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. മാന്ത്രയ്ക്കൽ ക്ഷേത്രത്തിനു സമീപത്തെ പാടശേഖരത്തിലേക്ക് വെള്ളം ഒഴുകിയതോടെ മരച്ചീനി കൃഷിക്ക് നേരിയ നാശനഷ്ടമുണ്ടായി. പെരിയാർവാലി അധികൃതരെത്തി വെള്ളം തിരിച്ചു വിട്ടു. കനാലിന് കുറുകെ നിർമിച്ചിട്ടുള്ള ഭൂഗർഭ തുരങ്കത്തിന്റെ സംരക്ഷണ ഭിത്തി തകർന്നതാണ് കനാൽ ഇടിയാൻ കാരണമായത്.കനാലിനു സമീപത്തെ റോഡ് ഗതാഗതം സുരക്ഷിതമല്ലാത്തതിനാൽ പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

തിരിച്ചടി ആകുമെന്ന് ആശങ്ക
പെരിയാർവാലി കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സാഹചര്യത്തിൽ പ്രധാന കനാലിലെ വെള്ളം തുറന്നു വിടൽ താൽക്കാലികമായി നിർത്തി വച്ചു. ഇതോടെ കടുത്ത വേനലിൽ കനാൽ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കർഷകർ വെട്ടിലാകും. കൂടാതെ കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ പല വീടുകളുടെ കിണറുകളുടെ ജല നിരപ്പ് കനാൽ വെള്ളത്തെ ആശ്രയിച്ചാണ്. കടുത്ത വേനലി‍ൽ കനാൽ വെള്ളം ഇല്ലെങ്കിൽ സ്ഥിതി ഗുരുതരമായേക്കും. ഉടൻ തന്നെ എസ്റ്റിമേറ്റ് എടുക്കും. വലിയ ജോലിയായതിനാൽ നിർമാണ പ്രവർത്തനങ്ങൾ വൈകാൻ സാധ്യതയുണ്ട്. എന്നാൽ ഇടിഞ്ഞു പോയ ഭാഗത്ത് നിറച്ച ചാക്കുകൾ ഉപയോഗിച്ച് ബണ്ടുകൾ സ്ഥാപിക്കും. തുടർന്ന് വെള്ളം സാധാരണ പോലെ തുറന്നു വിടുമെന്ന് പെരിയാർവാലി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com