ADVERTISEMENT

ഉദയംപേരൂർ ∙ മണ്ണിൽ താഴ്ന്നതിനെ തുടർന്നു ഗതാഗത തടസ്സം ഉണ്ടാക്കിയ ടൈൽ ലോറി കാർ ഉപയോഗിച്ചു വലിച്ചു കയറ്റി യുവാക്കൾ. തെക്കൻ പറവൂരിലെ ടൈൽ സ്ഥാപനത്തിൽ എത്തിയ ലോറിയാണ് ഇവിടെയുള്ള മണ്ണിൽ താഴ്ന്നു പോയത്. ഇതോടെ റോഡിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സവുമായി. കല്ലും കട്ടയും മറ്റും ടയറിന്റെ അടിയിൽ ഇട്ടു ശ്രമിച്ചിട്ടും ലോറി കയറ്റാൻ കഴിഞ്ഞില്ല. പൊലീസ് എത്തിയെങ്കിലും നടപടിയായില്ല. ഇതിനിടെയാണ് യുവാക്കൾ സംഭവം കാണുന്നതും തങ്ങളുടെ കാർ ഉപയോഗിച്ചു വലിച്ചു കയറ്റാൻ കഴിയും എന്നു പൊലീസിനെ അറിയിച്ചതും. പൊലീസ് സമ്മതം മൂളിയതോടെ ലോറിയിൽ നിന്നുള്ള കയർ എടുത്തു കാറിൽ കെട്ടി. ഇതിനിടെ നാട്ടുകാരും പൊലീസും ചേർന്നു റോഡിലെ മറ്റു വാഹനങ്ങൾ തടഞ്ഞു സൗകര്യം ഒരുക്കി. ആദ്യ വലി പാളി. 

രണ്ടാമത്തേത് കിറുകൃത്യം, ലോറി കരയ്ക്കു കയറിയതോടെ കരഘോഷം മുഴങ്ങി. ചെങ്ങന്നൂർ സ്വദേശി ആഷിഫ് സൈനുവിന്റെയാണ് ഓഫ് റോഡിനായി പ്രത്യേകം രൂപകൽപന ചെയ്ത കാർ. മുഹമ്മദ് ഷംനാദ്, അബ്ദുൽ ഫറാസ്, സാലിഹ്, മുഹമ്മദ് ഹക്കിം എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണു ലോറി കയറ്റാൻ കഷ്ടപ്പെടുന്ന രംഗം ഇവർ കാണുന്നത്. ഓഫ് റോഡിൽ ഓടിക്കാൻ വേണ്ടി പ്രത്യേകം രൂപ കൽപന ചെയ്ത വാഹനം ആയത് കാരണമാണ് ഇത്തരത്തിൽ ലോറി വരെ വലിച്ചു കയറ്റാൻ സാധിച്ചത് എന്ന് ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com