ADVERTISEMENT

പിറവം∙പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ നിർമാണം ആരംഭിച്ച മേമുഖം– ആരക്കുന്നം റോഡ് നിർമാണം അനിശ്ചിതത്വത്തിലായതോടെ നാട്ടുകാർ ദുരിതത്തിൽ.  മണീട് മുളന്തുരുത്തി  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിൽ 2.5 കിലോമീറ്ററോളം ദൂരമാണു 2 വർഷമായി  നിർമാണം നിലച്ചിരിക്കുന്നത്.ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 2 പാളി മെറ്റൽ വിരിച്ചു ബലപ്പെടുത്തി പ്രതലം ടാറിങ് ചെയ്യുന്നതിനായിരുന്നു ലക്ഷ്യം. എന്നാൽ ആദ്യ പാളി മെറ്റൽ വിരിച്ചതിനു ശേഷം ജോലികൾ നിലച്ചു.

ടോറസ് ലോറി പോലുള്ള ഭാരവാഹനങ്ങൾ ഓടിയതോടെ  മെറ്റൽ ഭൂരിഭാഗവും ഇളകി. ഇപ്പോൾ കാൽനടയാത്ര പോലും സാധ്യമല്ല.ഓട്ടോറിക്ഷകൾ ഉൾപ്പെടെ വാഹനങ്ങൾ സർവീസ് നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിലാണ്. സ്കൂൾ വാഹനങ്ങളും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കും.റോഡിന്റെ ഓരത്തു വർഷങ്ങളായി കൂട്ടിയിരിക്കുന്ന മെറ്റലും ജലജീവൻ പദ്ധതിയുടെ പൈപ്പുകളും യാത്രാ തടസ്സം വർധിപ്പിക്കുന്നു.പ്രശ്നപരിഹാരം ആവശ്യപ്പെട്ടു കർമസമിതി കലക്ടർക്കു പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com