ADVERTISEMENT

ആലുവ∙ ഒന്നാം പിറന്നാളിനു മുറിച്ച കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ചെറുകുടലിൽ എത്തിയ കമ്പിക്കഷണം ആലുവ രാജഗിരി ആശുപത്രിയിൽ ‘ഡ്യൂഡെനോസ്കോപ്പി’ വഴി നീക്കി. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിലുള്ള കേക്കിന്റെ മുകളിലെ അലങ്കാര വസ്തുക്കളിൽ ഒന്നായിരുന്നു ചെറിയ കമ്പിക്കഷണം. കുഞ്ഞിന്റെ വായിൽ അമ്മ ഇതു കണ്ടെങ്കിലും എടുക്കാനായില്ല.

ആലുവ രാജഗിരി ആശുപത്രിയിൽ ഒരു വയസ്സുകാരന്റെ ചെറുകുടലിൽ 
നിന്നു പുറത്തെടുത്ത കമ്പിക്കഷണം.
ആലുവ രാജഗിരി ആശുപത്രിയിൽ ഒരു വയസ്സുകാരന്റെ ചെറുകുടലിൽ നിന്നു പുറത്തെടുത്ത കമ്പിക്കഷണം.

പറവൂർ താലൂക്ക് ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ആമാശയത്തിൽ കുടുങ്ങിയതായി കണ്ടെത്തി. രാജഗിരിയിൽ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു. ഉദരരോഗ വിദഗ്ധൻ ഡോ. ഫിലിപ് അഗസ്റ്റിൻ, ഡോ. നിബിൻ നഹാസ്, ഡോ. സാനു സാജൻ, ഡോ. രാധിക നായർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com