ADVERTISEMENT

കൊച്ചി ∙ പാനൂരിൽ ബോംബ് സ്ഫോടനത്തെത്തുടർന്നു പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഓടിക്കൂടിയവരിൽ ഡിവൈഎഫ്െഎ പ്രവർത്തകരുമുണ്ടാകാമെന്നും അവരെ പ്രതികളാക്കി അറസ്റ്റ് ചെയ്യുന്ന സമീപനമാണു പൊലീസ് സ്വീകരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഫോടനവുമായി സിപിഎമ്മിനു ബന്ധമില്ല. ആരെങ്കിലും ബോംബ് നിർമിച്ചു മരിച്ചെങ്കിൽ അതു പാർട്ടിക്കുമേൽ കെട്ടിവയ്ക്കരുത്. പാർട്ടിക്കു പങ്കുണ്ടോ എന്നു പൊലീസ് അന്വേഷിക്കട്ടെ. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീട് ആക്രമിച്ചവരാണു പ്രതികളിൽ രണ്ടുപേർ. സിപിഎം പ്രവർത്തകരെ ആക്രമിച്ചതിനു പ്രതികൾക്കെതിരെ പാനൂർ പൊലീസിൽ വേറെയും കേസുകളുണ്ട്.

ആക്രമിക്കുന്നവരെ പോലും സായുധരായി നേരിടില്ലെന്ന് 22–ാം പാർട്ടി കോൺഗ്രസിൽ സിപിഎം തീരുമാനിച്ചതാണ്. അതിനു ശേഷം 27 പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടു. ആർഎസ്‍എസും കോൺഗ്രസും ലീഗുമാണ് അതിനു പിന്നിൽ.  എന്നിട്ടും സമാധാനം നിലനിർത്താൻ ഉത്തരവാദപ്പെട്ട പാർട്ടി എന്ന നിലയിൽ സംയമനം പാലിച്ച സിപിഎമ്മിനെ പാനൂർ സ്ഫോടനത്തിന്റെ പേരിൽ പ്രതിസ്ഥാനത്തു നിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിനും കമ്യൂണിസ്റ്റുകൾക്കും മുസ്‍ലിങ്ങൾക്കും എതിരെയുള്ള ഒരു മൂല്യവുമില്ലാത്ത തറ സിനിമയാണു ‘കേരള സ്റ്റോറി’യെന്ന് അദ്ദേഹം പറഞ്ഞു.  സിനിമ സർക്കാർ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതിനെയാണ് എതിർത്തത്. സിനിമ കാണുന്നതു വിലക്കാനാവില്ല.  തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി തൃശൂരിൽ വന്നു താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com