ADVERTISEMENT

കാക്കനാട്∙ സംഘടനകൾ ഭിന്നിച്ചു നിൽക്കെ നാളെ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കാൻ ഗതാഗത വകുപ്പ് തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങി. ഡ്രൈവിങ് ടെസ്റ്റുമായി നാളെ മുതൽ സഹകരിക്കുമെന്ന് സിഐടിയു യൂണിയനും ഇന്ന് അധികൃതരുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷമേ തീരുമാനം എടുക്കൂവെന്ന് ഇതര ഡ്രൈവിങ് സ്കൂൾ സംഘടനകളും വ്യക്തമാക്കി. ഇന്നത്തെ ചർച്ച വിജയിച്ചില്ലെങ്കിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ സംഘർഷമുണ്ടാകുമെന്ന ആശങ്ക മോട്ടർ വാഹന വകുപ്പിനുണ്ട്. ഇന്നലെ ടെസ്റ്റ് നടന്നില്ല. ബുധനാഴ്ചകളിൽ ഡ്രൈവിങ് ടെസ്റ്റ് ഇല്ലാത്തതിനാൽ ഇന്ന് പതിവു പോലെ ടെസ്റ്റ് മുടങ്ങും. എന്തു വില കൊടുത്തും നാളെ ടെസ്റ്റ് പുനഃരാരംഭിക്കാനാണ് മോട്ടർ വാഹന വകുപ്പിനു ലഭിച്ചിട്ടുള്ള നിർദേശം.

ഒരാഴ്ച മുൻപ് സമരത്തിൽ നിന്ന് പിൻമാറിയിട്ടും ഇന്നലെ വരെ ഇതര സംഘടനകൾക്കൊപ്പം ബഹിഷ്ക്കരണത്തിൽ പങ്കെടുത്തതായും ഡ്രൈവിങ് ലൈസൻസിനായി കാത്തിരിക്കുന്ന അപേക്ഷകരുടെ താൽപര്യം കൂടി മുൻനിർത്തിയാണ് നാളെ മുതൽ ടെസ്റ്റിനോട് സഹകരിക്കാൻ തീരുമാനിച്ചതെന്നും സിഐടിയു നേതാക്കൾ പറഞ്ഞു. അതേസമയം, നിബന്ധനകളിൽ ഇളവുകൾ നൽകി ഇതര ഡ്രൈവിങ് സ്കൂൾ സംഘടനകളെ കൂടി നാളെ മുതൽ അനുനയ പാതയിലെത്തിക്കാനാണു ഗതാഗത വകുപ്പിന്റെ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com