കുട്ടികൾക്ക് കാട്ടാനയെ പേടിക്കേണ്ട; ഇടമലയാർ സ്കൂളിന് ചുറ്റുമതിലായി
![ernakulam-idamalayar-govt-ip-school-surrounding-wall ചുറ്റുമതിൽ സ്ഥാപിച്ച ഇടമലയാർ ഗവ. യുപി സ്കൂൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2024/6/2/ernakulam-idamalayar-govt-ip-school-surrounding-wall.jpg?w=1120&h=583)
Mail This Article
കോതമംഗലം ∙ ഇടമലയാർ ഗവ. യുപി സ്കൂളിൽ വിദ്യാർഥികൾക്ക് ഇനി വന്യമൃഗങ്ങളെ ഭയക്കാതെ പഠിക്കാം. ബ്ലോക്ക് പഞ്ചായത്ത് 19 ലക്ഷം രൂപ വിനിയോഗിച്ചു സ്കൂൾ പരിസരം നവീകരിച്ചു. ചുറ്റുമതിലും ഗേറ്റും മനോഹരമായ ആർച്ചും സ്ഥാപിച്ച് സ്കൂൾ സുരക്ഷിതമാക്കി. മുറ്റത്തെ വഴി ടൈൽ വിരിച്ചു.
താളുംകണ്ടം, പൊങ്ങിൻചുവട് ആദിവാസിക്കുടികളിലെ നാൽപതോളം കുട്ടികൾ പഠിക്കുന്ന വനത്തോടു ചേർന്ന സ്കൂൾ ചുറ്റുമതിലില്ലാതെ വന്യമൃഗങ്ങളുടെയും ഇഴജന്തുക്കുടെയും ഭീഷണിയിലായിരുന്നു. 2023 മാർച്ചിൽ രാത്രി കാട്ടാനക്കൂട്ടം സ്കൂൾ ആക്രമിച്ചു നശിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കൾ ഭയപ്പാടിലാണു കുട്ടികളെ സ്കൂളിൽ അയച്ചിരുന്നത്. ചുറ്റുമതിലിലേക്കു കാട്ടാനയുടെ ആക്രമണം ഉണ്ടാകാതെ എംഎൽഎ ഫണ്ട് വിനിയോഗിച്ചു വനാതിർത്തിയിൽ വൈദ്യുതവേലി സ്ഥാപിക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ജയിംസ് കോറമ്പേൽ പറഞ്ഞു.