ADVERTISEMENT

ഉദയംപേരൂർ ∙ പഞ്ചായത്ത് ശ്മശാനത്തിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നു ആവശ്യം. കല്ലും കട്ടയും നിറഞ്ഞ റോഡിലൂടെ മാത്രമാണ് ഇപ്പോൾ ശ്മശാനത്തിലേക്കു പോകാൻ സാധിക്കൂ. റോഡ് തകർന്നു കിടക്കുന്നതു കാരണം മൃതദേഹവുമായി എത്തുന്ന ആംബുലൻസ് അടക്കം ബുദ്ധിമുട്ടുന്നുണ്ട്. ബന്ധുക്കളുമായി എത്തുന്ന ഓട്ടോറിക്ഷകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ഇതിലൂടെ പോകുമ്പോൾ നിയന്ത്രണം തെറ്റി വീഴാനുള്ള സാധ്യതയും ഏറെയാണ്. നടക്കാവ് – മുളന്തുരുത്തി റോഡിനു സമീപത്താണ് ഈ റോ‍ഡ്. 

ഏകദേശം 200 മീറ്റർ മാത്രമാണ് റോഡിന്റെ ദൂരം. കല്ലും കട്ടയും കിടക്കുന്നതിനാൽ ഈ റോഡിലേക്കു വാഹനങ്ങൾ കൊണ്ടുപോകാതെ നടക്കാവ്– മുളന്തുരുത്തി റോഡിൽ തന്നെ വാഹനങ്ങൾ വച്ചിട്ടു നടന്നു പോകുകയാണു പലരും ചെയ്യുന്നത്. പഞ്ചായത്തിനു ഫണ്ട് ഇല്ലെങ്കിൽ അധികൃതർ ഇടപെട്ടു വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വരൂപിച്ചു അടിയന്തരമായി ഇവിടെ ടാർ ചെയ്യണം എന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com