ADVERTISEMENT

കോലഞ്ചേരി ∙ പുളിച്ചോടിനു സമീപം പാങ്കോട് നാൽക്കവലയിൽ അപകടങ്ങൾ പെരുകി. റോഡ് നാലായി പിരിയുന്നത് അറിയാതെ പോകുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. പാങ്കോട് – ആലുവ റോഡും പുളിച്ചോട്– കരിമുകൾ റോഡും സന്ധിക്കുന്നത് ഇവിടെയാണ്. വേഗത്തിൽ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡുകൾ മുൻകൂട്ടി കാണാൻ കഴിയാത്തതാണ് അപകടമുണ്ടാക്കുന്നത്.നല്ല റോഡ് ആയതിനാൽ വേഗത്തിലാണ് വണ്ടികൾ പോകുന്നത്. പാങ്കോട് – ആലുവ റോഡിൽ ജംക്‌ഷനു തൊട്ടടുത്ത് അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ചപ്പാത്തും അപകട സാധ്യത വർധിപ്പിക്കുന്നു. 

കഴിഞ്ഞ ദിവസം കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് തൊട്ടടുത്ത വീടിന്റെ ചുറ്റുമതിൽ തകർത്തു മുറ്റത്തു കയറി. റോഡിനോടു ചേർന്നുള്ള കാനയും മറികടന്നാണ് ചുറ്റുമതിലിൽ ഇടിച്ചത്. റോഡിൽ ചുവന്ന ലൈറ്റ് സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തുള്ള കടയിരുപ്പ് ആശുപത്രി ജംക്‌ഷനിലും സമാനമായ സ്ഥിതിയാണ്. കോലഞ്ചേരി –പെരുമ്പാവൂർ റോഡും മഴുവന്നൂർ– കരിമുകൾ റോഡും ചേരുന്ന ഇൗ ഭാഗത്തും അപകടം പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com