ADVERTISEMENT

പെരുമ്പാവൂർ ∙ ഒക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടങ്ങൾ ഇനി സോളർ വൈദ്യുതിയിൽ പ്രവർത്തിക്കും.ഓഫിസ് കെട്ടിടങ്ങൾ ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി 9 ലക്ഷം രൂപ ചെലവിലാണ് സോളർ വൈദ്യുതി പാനലുകൾ സ്ഥാപിക്കുന്നത്.‌ മിനി പഞ്ചായത്ത് ഹാൾ,കോൺഫറൻസ് ഹാൾ ,എൻജിനീയറിങ് വിഭാഗം ഓഫിസ് , പ്രസിഡന്റ് ,സെക്രട്ടറി ഓഫിസുകൾ,ഫ്രണ്ട് ഓഫിസ്, വിസിറ്റിങ് റൂം എന്നിവയും നവീകരിക്കും. സോളർ പാനലിന്റെ നിർമാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഷിയാസ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് മിനി സാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ സി.ജെ.ബാബു, ബ്ലോക്ക് അംഗം എം.കെ.രാജേഷ്,സ്ഥിര സമിതി അധ്യക്ഷ ലിസി ജോണി, വാർഡ് അംഗങ്ങളായ സോളി ബെന്നി ,മനോജ് തോട്ടപ്പിള്ളി,അജിത ചന്ദ്രൻ, ഷുഹൈബ ഷിഹാബ്,ബിനിത സജീവ് ,പി.കെ.സിന്ധു, ഫൗസിയ സുലൈമാൻ, അമൃത സജിൻ, ടി.എൻ.മിഥുൻ, സെക്രട്ടറി സുനിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com