എറണാകുളം ജില്ലയിൽ ഇന്ന് (06-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
തൃപ്പൂണിത്തുറ ഗവ. ഗേൾസ്
തൃപ്പൂണിത്തുറ ∙ ഗവ. ഗേൾസ് എച്ച്എസ്എസിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9നു 11ന്.
ഡയറ്റ് ലാബ് യുപി സ്കൂൾ
കുറുപ്പംപടി ∙ ഡയറ്റ് ലാബ് യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച 9ന് 11ന്.
കുസാറ്റ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബയോടെക്നോളജി വകുപ്പിൽ മൈക്രോബയോളജി, സുവോളജി, ബോട്ടണി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 11ന് 10ന്. www.cusat.ac.in .
സ്പോട് അഡ്മിഷൻ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബിബിഎ എൽഎൽബി, ബികോം എൽഎൽബി പ്രോഗ്രാമുകളിൽ സ്പോട് അഡ്മിഷൻ 8ന് രാവിലെ 9ന്. 93834 45550.
കളമശേരി ∙ കുസാറ്റ് ഫിസിക്കൽ ഓഷ്യനോഗ്രഫി വകുപ്പിൽ എംഎസ്‌സി ഓഷ്യനോഗ്രഫി പ്രോഗ്രാമിൽ 9ന് രാവിലെ 11ന് സ്പോട് അഡ്മിഷൻ. 82816 02950.
പാലിയേറ്റീവ് നഴ്സ്
തൃപ്പൂണിത്തുറ ∙ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പാലിയേറ്റീവ് നഴ്സ് ഒഴിവ്. കൂടിക്കാഴ്ച 8നു 11ന്.
വൈദ്യുതി മുടക്കം
അരൂർ∙ചന്തിരൂർ റോയൽ മിൽക്, പുല്ലുവേലി ഫ്രണ്ട്സ് എന്നീ ട്രാൻസ് ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ
ഓട്ടമൊബീൽ എൻജിനീയറിങ്
കോതമംഗലം∙ നെല്ലിമറ്റം എംബിറ്റ്സ് പോളിടെക്നിക്കിൽ ഡിപ്ലോമ ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്സും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 30 സീറ്റും അനുവദിച്ചതായി അധികൃതർ അറിയിച്ചു.
അപകടമരങ്ങൾ മുറിക്കണം
കോതമംഗലം∙ പിണ്ടിമന പഞ്ചായത്തിൽ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായുള്ള മരങ്ങൾ മുറിച്ചുമാറ്റണം. അപകടമുണ്ടായാൽ ഉടമസ്ഥർ ഉത്തരവാദിയാകുമെന്നും നടപടിയുണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു.