ADVERTISEMENT

പള്ളുരുത്തി∙ അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങളെല്ലാം എഴുപുന്ന - കുമ്പളങ്ങി റോഡിലൂടെ വഴിതിരിച്ചു വിടുന്നത് മൂലം ഗതാഗതക്കുരുക്ക് പതിവാകുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് വീതി കുറഞ്ഞ പെരുമ്പടപ്പ്-കുമ്പളങ്ങി റോഡിലേക്ക് എത്തുന്നത്. കുമ്പളങ്ങി വഴി ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. ഇവിടെ വാഹന നിയന്ത്രണത്തിനു സംവിധാനമില്ല. രാവിലെയും വൈകിട്ടും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നു. തിരക്കേറിയ ഹൈവേയിലൂടെ പായുന്ന വലിയ വാഹനങ്ങൾ അടക്കമുള്ളവ വീതി കുറഞ്ഞ ഈ റോഡിലേക്ക് വരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കുമ്പളങ്ങിയിലും സ്ഥിതി വ്യത്യസ്തമല്ല.

ജനങ്ങൾക്കു റോഡ് മുറിച്ച് കടക്കാൻ പോലും കഴിയുന്നില്ല.മാത്രമല്ല, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, ഇടക്കൊച്ചി മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികളെയും ഗതാഗതക്കുരുക്ക് ബാധിക്കുന്നു. കുട്ടികൾക്ക് സമയത്ത് സ്‌കൂളിലും കോളജിലുമെത്താനാകുന്നില്ല. ജോലിക്ക് പോകുന്നവരും വലയുന്നു. അവർക്ക് കൃത്യസമയത്ത് ജോലി സ്ഥലങ്ങളിൽ എത്താനാകുന്നില്ല. ഇനി കൂടുതൽ വലിയ ചരക്ക് വാഹനങ്ങൾ കൂടി, ഈ റോഡിലേക്ക് വഴിതിരിച്ച് വിടുമെന്നാണ് വിവരം. ഉയരപ്പാത നിർമാണം പൂർത്തിയാകുന്നത് വരെ വാഹനങ്ങൾ കുറയില്ല. ഗതാഗത നിയന്ത്രണത്തിന് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com