എറണാകുളം ജില്ലയിൽ ഇന്ന് (08-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്നു യെലോ അലർട്ട്. മറ്റു ജില്ലകളിൽ മിതമായ മഴ തുടരും.
വാർഡനെ ആവശ്യമുണ്ട്
പെരുമ്പാവൂർ∙ മാർത്തോമ്മാ വനിതാ കോളജ് ഹോസ്റ്റലിലേക്കു വാർഡനെ ആവശ്യമുണ്ട്.85475 25326.
ലാറ്ററൽ എൻട്രി പ്രവേശനം
കോതമംഗലം∙ ചേലാട് ഗവ. പോളിടെക്നിക്കിൽ രണ്ടാം വർഷ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനു നാളെ 8.30നു മുതൽ 10.30 വരെ സ്പോട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. 81295 19520.
സ്പോട് അഡ്മിഷൻ
മാല്യങ്കര ∙ എസ്എൻഎം പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഏതാനും ലാറ്ററൽ എൻട്രി മെറിറ്റ് സീറ്റുകളിലേക്ക് (2–ാം വർഷത്തിലേക്ക് നേരിട്ട്) ഇന്നും നാളെയും സ്പോട് അഡ്മിഷൻ നടത്തും. ഇതുവരെ പോളി അഡ്മിഷനിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും ഡിപ്ലോമ പ്രവേശനത്തിന് പങ്കെടുക്കാം. രാവിലെ 9ന് കോളജിൽ നേരിട്ട് ഹാജരാകണം. 91887 83360.