ADVERTISEMENT

കൊച്ചി ∙ തേവര - കുണ്ടന്നൂർ പാലം അറ്റകുറ്റപ്പണി മഴ മൂലം വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി മുതൽ 2 ദിവസത്തേക്ക് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പണി ആരംഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ദേശീയപാത അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ വെള്ളിയാഴ്ച്ച രാത്രി 11 മണി മുതൽ ഗതാഗതം പൂർണ്ണമായും നിർത്തി ശനി, ഞായർ ദിവസങ്ങളിലായി അറ്റകുറ്റപ്പണി പൂർത്തീകരിക്കും.

English Summary:

Thevara-Kundannoor Bridge Maintenance Postponed Due to Rain in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com