ADVERTISEMENT

പെരുമ്പളം ∙ വൈകി ഓട്ടം പതിവാക്കി എ – 90 ബോട്ട്. ബോട്ട് സമയത്തിന് എത്താതായതോടെ വലഞ്ഞ് ദ്വീപ് നിവാസികൾ. സ്പെയർ ബോട്ടായിട്ടാണ് എ- 90 ബോട്ട് കഴിഞ്ഞ ദിവസം പാണാവള്ളി– പെരുമ്പളം – പൂത്തോട്ട റൂട്ടിൽ ഓട്ടം ആരംഭിച്ചത്. എത്തിച്ച അന്നു മുതൽ പലപ്പോഴും അര മണിക്കൂറിലേറെ വൈകിയാണു ബോട്ട് ഓടുന്നത് എന്നാണ് പരാതി. കാലപ്പഴക്കം ചെന്ന പഴയ തടി ബോട്ടാണ് ഇതെന്ന് യാത്രക്കാർ ആരോപിക്കുന്നു.  വൈക്കം – തവണക്കടവ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബോട്ടാണ് ഇവിടേക്ക് എത്തിച്ചത്. 

ഈ ബോട്ട് തിരിക്കാൻ ജീവനക്കാർ പാടുപെടുകയാണ്. ഇതു മൂലം ബോട്ട് ജെട്ടിയിൽ അടുപ്പിക്കാൻ ഒട്ടേറെ സമയമാണു പാഴാകുന്നത്. ഇതാണു ബോട്ട് വൈകി ഓടാൻ പ്രധാന കാരണം. മിക്കപ്പോഴും ഈ ബോട്ടിന്റെ അടിത്തട്ടിലൂടെ വെള്ളം കയറാറുണ്ട് എന്നു യാത്രക്കാർ പരാതിപ്പെടുന്നു. ബോട്ട് ഓടിക്കാൻ പ്രയാസമാണെന്നു കാണിച്ചു ജീവനക്കാർ തന്നെ റിപ്പോർട്ട് നൽകിയെന്നാണ് സൂചന. കാലപ്പഴക്കമുള്ള ഇത്തരം ബോട്ടുകൾ മാറ്റി കാര്യക്ഷമതയുള്ള ബോട്ടുകൾ സർവീസ് നടത്താൻ വിട്ടു നൽകണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com